കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തു ന്നു.നാളെ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരു മാനമുണ്ടായേക്കും
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ യെത്തുന്നു.നാളെ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും. 2020 നവംബര്‍ 13നാണ് കോടിയേരി ബാലകൃഷ്ണന്‍ പദവി ഒഴിഞ്ഞത്.സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ചില്‍ നടക്കാനിരിക്കെ യാണ് കോടിയേരിയുടെ മടങ്ങിവരവ്.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും അ വധിയെടുത്തത്. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമേ,കള്ളപ്പ ണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതുമാണ് അവധിയില്‍ പ്രവേശിക്കാന്‍ കാരണമായത്. അര്‍ബുദത്തിനു തുടര്‍ചി കില്‍സ ആവശ്യമായ തിനാല്‍ പാര്‍ട്ടി അവധി അപേക്ഷ അംഗീകരിക്കുകയുമായിരുന്നു.
തുടര്‍ന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെ സിപിഎം ആക്ടിങ് സെക്രട്ടറിയായി തിര ഞ്ഞെടുക്കുകയായിരുന്നു.ഇപ്പോള്‍ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതും ബിനീഷ് ജയില്‍ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ ഇത്തവണയും അദ്ദേഹം തന്നെ തുടരാനാണ് സാധ്യത. കോടി യേരി മാറി നില്‍ക്കുകയാണെങ്കിലും കണ്ണൂരില്‍ നിന്നു തന്നെയുള്ള ഇ.പി ജയരാജനോ, എം.വി ജയരാജ നോ സെക്രട്ടറി സ്ഥാനത്തേക്ക് എത്താനും സാധ്യതയുണ്ട്.