സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തു. അനാ രോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞതോടെയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തു. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞതോടെയാണ് പുതിയ സെക്രട്ടറിയെ തിര ഞ്ഞെടുത്തത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
നിലവില്‍ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയാണ് എം വി ഗോവിന്ദന്‍. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായതോടെ മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടിവരും. എം വി ഗോവിന്ദന്റെ വകുപ്പ് അ ധിക ചുമതലയായി വിദ്യാഭ്യാസ-തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കുമെന്നും അഭ്യൂഹ മുണ്ട്.
ചികിത്സക്കായി നാളെ ഉച്ചക്ക് ചെന്നൈയിലേക്ക് പോകാനിരിക്കുകയാണ് കോടിയേരി. നേരത്തെ സി പിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍,എം എ ബേബി എ ന്നിവര്‍ കോടിയേരിയെ വീട്ടില്‍ ചെന്ന് കണ്ട് സംസാരിച്ചിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് എം വി ഗോവിന്ദന്‍. 1970 ല്‍ പാര്‍ട്ടി അംഗമായി. യുവജന സം ഘടനയായ ഡി വൈ എഫ് ഐയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. നേരത്തെ കെഎസ് വൈഎഫ് കണ്ണൂര്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി വൈ എഫ് ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി.
1986 ലെ മോസ്‌കോ യുവജന സമ്മേളനത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന പ്പോ ള്‍ സിപിഐയുടെ കാസര്‍കോട് ഏരിയാ സെക്രട്ടറിയായിരുന്നു. 2006 ലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.1996ലും 2001ലും കേരള നിയമസഭയില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരു ന്നു. 2002-2006 കാലയളവില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശാഭിമാ നിയുടെ ചീഫ് എഡി റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.