കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചില്ല
ബംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചില്ല. പിതാവും സിപിഎം നേതാ വുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും മകനെ കാണണ മെന്നു ണ്ടെന്നും അതിനാല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അഭിഭാഷകന്‍ കോടതി യില്‍ അറിയിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മോശമായതിനാല്‍ ഇടക്കാല ജാമ്യം ബിനീഷിന് അനുവദിക്കണമെന്നായിരുന്നു അഭിഭാഷകന്റെ വാദം.
ഇക്കാര്യത്തില്‍ തടസമെന്താണെന്ന് കോടതിയും ചോദിച്ചു. എന്നാല്‍ ഇഡിയ്ക്ക് വേണ്ടി കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ ശക്തമായി എതിര്‍ത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യം നേടാന്‍ നിയമമില്ലെന്ന് അദ്ദേഹം വാദിച്ചു. കേസ് ഇനി ഒരാഴ്ചയ്ക്ക് ശേഷം മേയ് 12ന് പരിഗണിക്കാന്‍ കോടതി മാറ്റി. കഴിഞ്ഞ ഏഴ് മാസങ്ങളായി കളളപ്പണം വെളുപ്പിച്ച കേസില്‍ ബിനീഷ് റിമാന്‍ഡില്‍ കഴിയുകയാണ്.
ലഹരി കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇ ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്. ബിനീഷ് കോടിയേരി ക്കെ തിരെ ഗുരുതര ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കാന്‍ ബെംഗളൂരു ലഹരിക്കടത്ത് കേസി ലെ പ്രതികളെ ബിനീഷ് സഹായിച്ച തെന്നാണ് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നത്.












