ഏറെ കാലം തന്റെ പ്രവര്‍ത്തന തട്ടകമായ അഴിക്കോടന്‍ മന്ദിരത്തിലേക്ക് അന്ത്യയാത്ര ക്കായി കോടിയേ രിയെത്തി. ആനേകായിരങ്ങള്‍ സാക്ഷിനില്‍ക്കേ വീട്ടുകാരും ബന്ധു ക്കളും കോടിയേരിയിലെ വീട്ടില്‍ നിന്നും യാത്രമൊഴിയേകി. അടക്കിപിടിച്ച വിതുമ്പലും കണ്ണീരും ദുഖ:സാന്ദ്രമാക്കിയ വീട്ടില്‍ നിന്നും കോടിയേരിയുടെ മൃത ദേഹം വിലാപയാ ത്രയായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിച്ചു
തലശ്ശേരി : ഏറെ കാലം തന്റെ പ്രവര്‍ത്തന തട്ടകമായ അഴിക്കോടന്‍ മന്ദിരത്തിലേക്ക് അന്ത്യയാത്ര ക്കായി കോടിയേരിയെത്തി. ആനേകായിരങ്ങള്‍ സാക്ഷിനില്‍ക്കേ വീട്ടുകാരും ബന്ധുക്കളും കോടി യേരിയിലെ വീട്ടില്‍ നിന്നും യാത്രമൊഴിയേകി. അടക്കിപിടിച്ച വിതുമ്പലും കണ്ണീരും ദുഖ:സാന്ദ്രമാ ക്കിയ വീട്ടില്‍ നിന്നും കോടിയേരിയുടെ മൃത ദേഹം വിലാപയാത്രയായി സിപിഎം ജില്ലാ കമ്മിറ്റി ഓ ഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിച്ചു.
ചെറുപ്രായത്തില്‍തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പാര്‍ടിക്കും അണികള്‍ക്കും പ്രചോദനമായ കോടിയേരിയെ ഒരു നോക്കുകാണാന്‍ അഴീക്കോടന്‍ മന്ദിരത്തില്‍ കാത്തുനിന്നവര്‍ മുദ്ര്യാവാക്യം വി ളികളോടെ അദ്ദേഹത്തെ ഏറ്റുവാങ്ങി.കോടിയേരി ബാലകൃഷ്ണന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതു മുതല്‍ ആരംഭിച്ച ജനങ്ങളുടെ ഒഴുക്ക് തിങ്കളാഴ്ച കോടിയേരിയുടെ വീട്ടിലും തുടര്‍ന്നു. വീട്ടിലെ പൊ തുദര്‍ശനത്തിന് ശേഷം രാവിലെയാണ് അഴിക്കോടന്‍ മന്ദിരത്തിലേക്ക് കൊണ്ടുപോയത്. രാവിലെ 11 മുതല്‍ 2 വരെ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
മുഷ്ടി ചുരട്ടി ഉറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് നടുവില്‍ കണ്ണീരഭിവാദ്യങ്ങളുടെ ഇടയിലൂടെ പ്രിയ സഖാവ് അന്ത്യയാത്ര പോവുകയാണ്. അതിരുകള്‍ മായ്ക്കുന്ന സ്നേഹ സൗഹൃദത്തിന്റെ പൂമരമാ യിരുന്ന കോടിയേരി ഒരു നോക്കുകാണാന്‍ എത്തിയവരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്.
ഉച്ചയ്ക്ക് ശേഷം 3ന് മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത് പ്രിയനേതാവ് എരിഞ്ഞടങ്ങും. കേരളത്തിന്റെ ജനനായകനും മുന്‍ മുഖ്യമന്ത്രിയു മായിരുന്ന ഇ കെ നായനാരുടെ യും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോ ടിയേരിക്ക് ചിതയൊരുക്കുക. ഇരു വരും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടി യേരിക്കായി സ്മൃതിമണ്ഡപവും പണിയും.












