കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ചിട്ടും നിര്‍ത്താ തെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം: കൊല്ലം പരവൂരില്‍ കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ചിട്ടും നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ആലുവ കമ്പനിപ്പടിയിലും കാറിടിച്ച് ഒരാള്‍ മരിച്ചിരുന്നു. നിയന്ത്രണം വിട്ടുവന്ന കാര്‍ സൈക്കിള്‍ യാത്രികനെയായിരുന്നു ഇടിച്ചത്. കാറിന്റെ ടയര്‍ പൊട്ടിയായിരുന്നു അപകടമുണ്ടായത്. സൈക്കിള്‍ യാത്രികന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ ക്കും പരിക്കേറ്റിട്ടുണ്ട്.