സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലയുള്ള 10 കിലോ തിമിംഗല ഛര്‍ദി (ആം ബര്‍ഗ്രിസ്)യുമായി നാലുപേരെ പുനലൂര്‍ പൊലീസ് പിടികൂടി. കൊല്ലം ഇരവിപുരം തെക്കേവിള എപിഎസ് മന്‍സിലില്‍ മുഹമ്മദ് അസ്ഹര്‍,കാവനാട് പണ്ടത്തല ജോസ് ഭവനില്‍ റോയ് ജോസഫ്, തെക്കേവിള കണ്ണങ്കോട് തൊടിയില്‍ വീട്ടില്‍ രഘു, കടയ് ക്കല്‍ പള്ളിമുക്ക് ഗാന്ധി സ്ട്രീറ്റ് ഇളമ്പയില്‍ ഹൗസില്‍ സൈഫുദീന്‍ എന്നിവരാണ് പിടിയിലായത്
കൊല്ലം: സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലയുള്ള 10 കിലോ തിമിംഗല ഛര്‍ദി(ആംബര്‍ഗ്രിസ്) യുമായി നാലുപേരെ പുനലൂര്‍ പൊലീസ് പിടികൂടി. കൊല്ലം ഇരവിപുരം തെക്കേവിള എപിഎസ് മന്‍സി ലില്‍ മുഹമ്മദ് അസ്ഹര്‍ (24), കാവനാട് പണ്ടത്തല ജോസ് ഭവനില്‍ റോയ് ജോസഫ് (43), തെക്കേവിള കണ്ണങ്കോട് തൊടിയില്‍ വീട്ടില്‍ രഘു (46), കടയ്ക്കല്‍ പള്ളിമുക്ക് ഗാന്ധി സ്ട്രീറ്റ് ഇളമ്പയില്‍ ഹൗസില്‍ സൈഫുദീന്‍ (48) എന്നിവരാണ് പിടിയിലായത്. ഇവരെ അഞ്ചല്‍ റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
പുനലൂര്‍ പൊലീസ് കരവാളൂര്‍ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് തിമിംഗല ഛര്‍ദിയുമായി കാര്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍നിന്ന് കൊല്ലത്തും തുടര്‍ന്ന് കട യ്ക്കലും എത്തിച്ചശേഷം കൈമാറുന്നതി നായി പുനലൂരിലേക്ക് കൊണ്ടുവരിയായിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിള്‍ ലാബിലേക്ക് അയ ക്കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സജു പറഞ്ഞു. പിടികൂടിയത് യഥാര്‍ഥ ആംബര്‍ഗ്രിസ് ആണെങ്കില്‍ സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലവരു മെന്ന് വനപാലകര്‍ പറയുന്നു.