കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നൂറോളം പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. കൊല്ലം-തെങ്കാശി പാതയി ല്‍ കടയ്ക്കലിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ : 0471 2528322.
കൊല്ലം : കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നൂറോളം പേര്‍ക്ക് പരു ക്ക്. പരുക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. കൊല്ലം-തെങ്കാശി പാതയില്‍ കടയ്ക്കലിലാണ് അപക ടമുണ്ടായത്. പരുക്കേറ്റ 60 പേര്‍ കടയ്ക്കല്‍ താലുക്ക് ആശുപത്രിയിലും 41 പേര്‍ തിരുവ നന്തപു രം മെഡിക്ക ല്‍ കോളജിലും ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി 7.30ന് തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ മടത്തറ മേലേമുക്കിന് സമീപത്തു ചന്ത യ്ക്ക് മുന്‍ വശത്താണ് അപകടം. പാലോടുനിന്നു കുളത്തുപ്പുഴയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി ബ സും തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപ കടം ഉണ്ടായത്. ഇരു ബസുകളിലെയും യാത്രക്കാര്‍ക്ക് പരുക്കുണ്ട്. കെഎസ്ആര്‍ടിസി ബസ് കയറ്റം കയറി വരുമ്പോ ള്‍ അമിത വേഗത്തില്‍ എത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിരുവനന്തപുരം പാറശാലയില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്. ഇ ടിയുടെ ആഘാതത്തില്‍ ബസുകള്‍ റോഡിനരികെയുള്ള വീടിന് സമീപ ത്തേക്ക് കയറിയാണ് നി ന്നത്. കൊടും വളവായിരുന്ന സ്ഥലത്ത് ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടം കാരണ മെന്ന് പ്രദേശവാസി കള്‍ പറയുന്നു.ബസില്‍ കുടുങ്ങിയവരെ കടയ്ക്കല്‍നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും കടയ്ക്കല്‍, ചിതറ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ : 04712528322











