വെടിയേറ്റ് നാല്‍പാടി വാസു മരിച്ചതും സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞു ഒരാള്‍ കൊല്ലപ്പെട്ട കേസുകളിലാണ് സുധാകരനെതിരെ സര്‍ക്കാര്‍ നിയമ നടപടി ആലോചി ക്കുന്നത്.
കണ്ണൂര്‍ : കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നരഹത്യക്ക് കേസെടുക്കാന്‍ നീക്കം. വെ ടിയേറ്റ് നാല്‍പാടി വാസു മരിച്ചതും സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞു ഒരാള്‍ കൊല്ലപ്പെട്ട കേ സുകളിലാണ് സുധാകരനെതിരെ സര്‍ക്കാര്‍ നിയമ നടപടി ആലോചിക്കുന്നത്. ഇത് മനഃപൂ ര്‍വമായ നരഹത്യയോ അതല്ലെങ്കില്‍ കൊലപാതകമായോ പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ നിയമോപദേ ശം തേടുന്നത്.
ശനിയാഴ്ചത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരെ നരഹത്യക്ക് കേസെടുത്ത് പുനരന്വേഷണം നടത്താന്‍ നിയമ സാധ്യതയേറുന്നുന്നതായി ചൂണ്ടിക്കാട്ടുന്നു. രണ്ടുകൊലപാതകങ്ങളിലെ അറിവും പങ്കാളിത്തവുമാണ് വര്‍ഷങ്ങള്‍ക്കുശേഷം സുധാകരന്‍ ഏറ്റുപറഞ്ഞത്. രണ്ടും നോട്ടപ്പിശകാണെന്ന് സമ്മതിച്ചതിലൂടെ രണ്ട് നിരപരാധികളുടെ ജീവ നെടുത്തതിന്റെ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്. ഇത് മനഃപൂര്‍വമായ നരഹത്യയോ അതല്ലെങ്കില്‍ കൊലപാതകമായോ പരിഗണിക്കാം.
സുധാകരന്‍ സ്വരക്ഷയ്ക്കെന്ന പേരില്‍ യുഡിഎഫ് ഭരണകാലത്ത് കൊണ്ടുനടന്ന ഗണ്‍മാന്റെ തോക്കില്‍നിന്നാണ് നാല്‍പാടി വാസുവിനെ വെടിവ ച്ചത്. ഇപ്പോള്‍ പറയുന്നത് അക്രമികളെ വെടിവച്ചപ്പോള്‍, മാറിനില്‍ക്കുകയായിരുന്ന വാസുവിന് വെടിയേല്‍ക്കുകയായിരുന്നുവെന്ന്. സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞതും നിരപരാധിയെ കൊലപ്പെടുത്തിയതും കൈയ്യ ബദ്ധമാണെന്നുകൂടി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കുറ്റ സമ്മതം നടത്തുമ്പോള്‍ തുട രന്വേഷണത്തിന് അധികൃതര്‍ നിര്‍ബന്ധിതമാകും.
സിപി എം നേതാവും മുന്‍മന്ത്രിയുമായ എം എം മണിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് ആഴ്ച കളോളം ജയിലിലടച്ചത് പൊതുയോഗ ത്തില്‍ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു. സിപി എം സം സ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ക്കെതിരെ കേ സെടുത്തത് ആശുപത്രിയില്‍ കിടക്കുമ്പോള്‍ കൊലപാതകം നടക്കാനുളള സാധ്യത അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്നാരോപിച്ചാണ്.ഈ രണ്ട് സംഭവങ്ങളും കെ സുധാരനെതിരെ കേസെടുക്കാന്‍ മതി യായ കാരണങ്ങളായാണ് ചൂണ്ടിക്കാട്ടുന്നത്.











