സുധീര്‍ നാഥ്
ജനങ്ങള്‍ രാജ്യത്താകമാനമല്ല, ലോകത്താകമാനം വിറയാര്‍ന്ന അവസ്ഥയിലാണ് ഇരിക്കുന്നത്. ഒരു കാലത്ത് ലോകം അവസാനിക്കും എന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് കുട്ടികളെ പേടിപ്പിച്ചിരുന്നത്. സമാനമായി കോവിഡ് 19 (കൊറോണ വൈറസ് ഡിസീസ്) ലോക ജനതയെ പേടിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ലോകത്തെ പ്രമുഖ സമ്പന്ന രാഷ്ട്രങ്ങളൊക്കെ കൊറോണ വൈറസിന് മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഒട്ടേറെ പ്രശസ്ത ഹോളിവുഡ് സിനിമകളില്‍ വൈറസുകളെ പ്രമേയമാക്കിയിട്ടുണ്ട്. വളരെ മനോഹരമായി ചിത്രീകരിച്ച സിനിമകള്‍ ലോകത്തെ സിനിമാ പ്രേമികള്‍ ഫാന്‍റസി ചിത്രം എന്ന പട്ടികയിലേയ്ക്ക് വിലയിരുത്തിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന് ലോക സിനിമാ ലോകത്ത് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ജനങ്ങള്‍ ലോകമാകമാനം വീടുകളിലേയ്ക്ക് ഉള്‍വലിയുമെന്ന് എത്രയോ ഹോളിവുഡ് സിനിമകളില്‍ പറഞ്ഞിരിക്കുന്നു.
ഇംഗ്മാര്‍ ബര്‍ഗ്മാന്‍റെ 1957ല്‍ പുറത്തിറങ്ങിയ സ്വീഡിഷ് ഭാഷയിലെ ക്ലാസിക്ക് ചിത്രമാണ് ദി സെവന്‍ത്ത് സീല്‍. ബര്‍ഗ്മാന്‍റെ തന്നെ വുഡ് പെയിന്‍റിങ്ങ് എന്ന നാടകമാണ് സിനിമയാക്കിയിരിക്കുന്നത്. നാടകത്തില്‍ രാജ്യത്തെ പ്രധാന കഥാപാത്രങ്ങളായി നില്‍സ് ബെന്‍ഗ്ട്ട് ഫോള്‍ക്കി ഇക്കിറോട്ടും, മാക്സ് ഓണ്‍ സിഡോവേയുമാണ് അഭിനയിച്ചിരിക്കുന്നത്. ഇക്കിറോ മരണത്തിന്‍റെ ദൂതനായ കാലനായാണ് സിനിമയില്‍ എത്തുന്നത്. മാക്സ് രാജ്യത്തിന്‍റെ പ്രതിനിധിയായ പടതലവനായും വേഷമിടുന്നു. ലോകത്തെ പിടിച്ച് കുലുക്കിയ പ്ലേഗിന്‍റെ വൈറസ് ആക്രമണമാണ് സിനിമയ്ക്ക് ആധാരമായിരിക്കുന്നത്. വൈറസ് ആക്രമത്തില്‍ പടതലവനെ കൊണ്ടുപോകാന്‍ വരുന്ന കാലനോട് ചതുരംഗം കളിക്കുന്നതാണ് സിനിമയില്‍ ഉടനീളം.