സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെയാണ് പൊലിസ് അന്വേഷണം ഊര്‍ജി തമാക്കിയത്. നഗരസഭ കാര്യാലയത്തിന് സമീപം മാലിന്യ സംസ്‌കരണ കേന്ദ്രത്തിനോട് ചേര്‍ന്നുള്ള തുറസ്സായ സ്ഥലത്താണ് നായ്ക്കളെ കുഴിച്ചിട്ടിരുന്നത്.
കൊച്ചി: കാക്കനാട് പ്രദേശത്ത് വിഷം കുത്തിവെച്ച് കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയ 30ഓളം നായ്ക്കളുടെ ജഡം കണ്ടെത്തി. ഹൈക്കോടതി നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. നായകളെ കൊന്ന ശേഷം കടത്തിക്കൊണ്ടുപോയ ടിപ്പര്‍ ലോറി ഡ്രൈവര്‍ പള്ളിക്കര സ്വദേശി സൈജന്‍ ജോസഫ്(49) അറസ്റ്റിലായിരുന്നു. നഗരസഭാ അധികൃത രുടെ അറിവോടെയാണ് നായ്ക്കളെ കൊന്നതെന്നാണ് സൈജന്‍ ജോസഫിന്റെ മൊഴി.
സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെയാണ് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്. നഗരസഭ കാര്യാലയത്തിന് സമീപം മാലിന്യ സംസ്‌കരണ കേന്ദ്രത്തിനോട് ചേര്‍ന്നുള്ള തുറസ്സായ സ്ഥലത്താണ് നായ്ക്കളെ കുഴിച്ചിട്ടിരുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് നായ്ക്കളുടെ ജഡം പുറ ത്തെടുത്തത്. ഏതാനും ദിവസം മുമ്പാണ് നായക്കളുടെ ജഡം കുഴിച്ചുമൂടിയതെന്ന് പിടിയിലായ ഡ്രൈവര്‍ പറയുന്നത്.
കാക്കനാട് ഈച്ചമുക്ക് ഗ്രീന്‍ഗാര്‍ഡന്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കളെ കമ്പി യി ല്‍ കുരുക്കി കൊല്ലുന്നതിനെ പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. സംഭവമറിഞ്ഞെത്തിയ ജില്ലാ പഞ്ചായത്തിന്റെ സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് (എസ്.പി. സി. എ.) സംഘം നടത്തിയ അന്വേഷണത്തിലാണ് നായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയ സംഭ വം പുറത്തറിഞ്ഞത്. വാനിലെത്തിയ മൂന്നംഗ സംഘം കമ്പികൊണ്ട് നായ്ക്കളെ കഴുത്തില്‍ കുരുക്കി, വിഷം കുത്തിവച്ചു കൊന്ന് വാനിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് തൊട്ടടുത്ത വീടിനു മുന്നിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞത്. നഗരസഭാ കമ്യൂണിറ്റി ഹാളിലാണ് നായവേട്ടക്കാര്‍ തമ്പടിച്ചി രുന്നത്. പിടികൂ ടാനുള്ള ഉപകരണങ്ങളും വിഷവും സിറിഞ്ചുമെല്ലാം ഇവിടെ കണ്ടെത്തി. ഒരു നാ യയ്ക്ക് 500 രൂപ വാഗ്ദാനം ചെയ്താണ് ഇവരെ നിയോഗിച്ചിരുന്ന തെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
എന്നാല്‍ നയ്ക്കളെ കൊല്ലാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്നാണ് നഗരസഭ അധികൃതരുടെ വിശദീ കരണം. തൃക്കാക്കരയിലെ തെരുവുനായകളെ കൊല്ലാന്‍ നഗരസഭ ആര്‍ക്കും അനുമതി നല്‍കിയി ട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് നഗരസഭയും അന്വേ ഷണം തുടങ്ങിയിട്ടുണ്ട്. നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടികളാണ് നഗരസഭ പ്രോത്സാ ഹി പ്പിക്കുന്നത്. മറ്റുള്ള ആരോപണങ്ങള്‍ ഭരണം അട്ടിമറിക്കാന്‍ പ്രതിപക്ഷം നടത്തുന്ന ഗൂഢാലോചനയാണെന്നും അവര്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ നഗരസഭയ്ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കു മെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരു തെ ന്നും പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാനും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.