കൊട്ടിയൂര്‍ പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവു നല്‍കി ഹൈക്കോടതി.ശിക്ഷ പത്തു വര്‍ഷമായാണ് ഹൈക്കോടതി കുറച്ചത്
കൊച്ചി:കൊട്ടിയൂര്‍ പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കും ചേരിക്ക് ശിക്ഷയില്‍ ഇളവു നല്‍കി ഹൈക്കോടതി.ശിക്ഷ പത്തു വര്‍ഷമായാണ് ഹൈക്കോടതി കുറച്ചത്. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്.റോബിന്‍ മൂന്ന് ല ക്ഷം രൂപ പിഴ ഒടുക്കണമെന്നും തലശ്ശേരി പോക്സോ കോടതി വിധിച്ചിരുന്നു.റോബിന് എതിരായ പോക്സോ വകുപ്പുകളും ബലാത്സംഗ കുറ്റവും നിലനില്‍ക്കുമെന്നു ഹൈക്കോടതി കണ്ടെത്തി.
പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിക്കാമെന്നും അതിനായി രണ്ടു മാസത്തെ താല്‍ക്കാലിക ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റോബിന്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍,ഈ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.വിവാഹത്തിനുള്ള നടപടിക്രമങ്ങള്‍ക്കായി ജാമ്യത്തിന്റെ ആവശ്യമില്ലെന്നും ശിക്ഷാവിധിയ്ക്ക് എതിരായ അപ്പീല്‍ നിലവിലിരിക്കേ ഇത്തരമൊരു അ പേക്ഷ സമര്‍പ്പിച്ചതിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്നും ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തത്.
കംപ്യൂട്ടര്‍ പഠിക്കാനായി എത്തിയ പതിനാറുകാരിയെയാണ് സ്വന്തം മുറിയില്‍ വച്ച് റോബിന്‍ വടക്കും ചേ രി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.പെണ്‍കുട്ടിയെ കംപ്യൂട്ടര്‍ റൂമില്‍ വച്ച് പലതവണ പീഡിപ്പിച്ച് ഗര്‍ഭിണി യാക്കിയെന്നായിരുന്നു കേസ്. പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യ വിവരമാണ് സംഭവം പുറത്തു കൊണ്ടുവന്നത്.കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെ ണ്‍കുട്ടിയുടെ പ്രസവം.തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടി യെയും കുഞ്ഞിനെയും വയനാട് വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലാക്കി.
2017 ഫെബ്രുവരിയില്‍ റോബിന്‍ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു.പിന്നാലെ അറസ്റ്റും രേഖ പ്പെടുത്തി.ആശുപത്രി അധികൃതര്‍ അടക്കം ആകെ പത്ത് പേര്‍ കേസില്‍ അറസ്റ്റിലായി.എന്നാല്‍ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയും അഡ്മിനിസ്ട്രേറ്ററെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി.
കേസിന്റെ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ പ്രതിയാക്കാനും ശ്രമമുണ്ടായി.കേസിനിടെ കൂറു മാറിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എതിരെ നടപടി സ്വീകരിക്കാനും തലശ്ശേരി പോക്‌സോ കോ ടതി ഉത്തരവിട്ടിരുന്നു.