കൊട്ടാരക്കര പുലമണ്‍ സ്വദേശി മുകേഷിനാണ് (34) വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരു ന്നു സംഭവം. അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവയ്പ്പിലേക്ക് നീങ്ങുകയായിരു ന്നുവെ ന്നാണ് പൊലീസ് പറയുന്നത്
കൊല്ലം : കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു. കൊട്ടാരക്കര പുലമണ്‍ സ്വദേശി മുകേ ഷിനാണ് (34) വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവയ്പ്പിലേക്ക് നീങ്ങുകയായിരുന്നുവെ ന്നാണ് പൊലീസ് പറയുന്നത്. വെടിയുതിര്‍ത്ത പ്രൈം അലക്സിനെ പൊ ലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേ സെടുത്തിരിക്കുന്നത്.
പ്രൈമിന്റെ കുടുംബവും മുകേഷിന്റെ കുടുംബവും തമ്മില്‍ നേരത്തെ മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായി രുന്നു. മുകേഷിന്റെ വീട് കയറി ആക്രമണം നടത്തിയതിനും, മുകേഷി ന്റെ അച്ഛനെ അക്രമിച്ചതും അടക്കമുള്ള കേസുകളില്‍ പ്രൈം പ്രതിയാണ്. ഇന്നലെ വൈകിട്ടോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്ക മുണ്ടാവുകയും, വെടിയുതിര്‍ക്കുകയു മായിരുന്നു.
പരിക്കേറ്റ മുകേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മു കേഷിന്റെ തോളെല്ലിനാണ് വെടിയേറ്റത്. വെടിയുണ്ട പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഇന്ന് നട ക്കും. പ്രൈമിനൊപ്പം മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ കുറ്റകൃത്യ ത്തില്‍ പങ്കാളിയാണോ എന്നത് സംബന്ധിച്ച് കൃത്യമായ പൊലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് ത ന്നെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ഇയാളെ കേസില്‍ പ്രതിയാക്കണോ എന്ന കാ ര്യത്തില്‍ തീരുമാനം എടുക്കുന്നത്.