ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴിബലി. ചങ്ങമ്പള്ളി കളരിയിലുള്‍പ്പെട്ട ആദിത്യനാഥ് സുരേന്ദ്രന്‍, സുനില്‍ തണ്ടാശേരി എന്നിവരാണ് വടക്കെ നടയിലെ കോഴിക്കല്ലില്‍ കോഴിയെ അറുത്തത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴി ബലി. ജന്തുബലി നിരോധ നിയമപ്രകാരം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങമ്പള്ളി കളരിയിലു ള്‍പ്പെട്ട ആദിത്യനാഥ് സുരേന്ദ്രന്‍, സുനില്‍ തണ്ടാശേരി എന്നിവരാണ് വടക്കെ നടയിലെ കോഴിക്കല്ലില്‍ കോഴിയെ അറുത്തത്.
ജന്തു ബലി നിരോധന നിയമപ്രകാരം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി യാഘോഷത്തിന് കോഴിയെ ബലിയറുക്കുന്നത് നിരോധിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന നിരോധനം മറികടന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോഴിയെ ബലിയറുത്തിരുന്നു. ബലി നല്‍കുന്ന ശ്രദ്ധയില്‍ പെട്ട ക്ഷേത്രത്തിലുണ്ടായിരുന്ന പൊലീസും ദേവസ്വം അധികൃതരും ഇതില്‍ ഇടപെടുക യായിരുന്നു.
ബലി നല്‍കുന്നത് രണ്ടുവര്‍ഷം മുന്‍പുവരെ ക്ഷേത്രത്തില്‍ വ്യാപകമായിരുന്നു. നിലവില്‍ ദേവസ്വം ഉദ്യോഗസ്ഥരും പൊലീസും ഇത് കര്‍ശനമായി തടയുന്നുണ്ട്. എന്നാല്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ യാണ് കോഴിയെ അറുത്തത്. വടക്കെ നടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെ യും കൈയ്യോടെ പിടികൂടുകയായിരുന്നു.