12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്ത മാക്കുന്നത്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളില്‍ നേരിയ വേനല്‍ മഴയുണ്ടാകും. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവ സ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളില്‍ നേരിയ വേനല്‍ മഴയുണ്ടാകും. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിലും മഴയു ണ്ടാകും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരി ക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ചൂടില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസായിരുന്ന ചൂട് 36 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പാലക്കാട്, കോട്ടയം, കോഴിക്കോട്, പുനലൂര്‍ എ ന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്.
മാര്‍ച്ച് ആദ്യ ആഴ്ചകളില്‍ കൊടുംചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നത്. കേരളത്തിലെ ചില ഭാഗ ങ്ങളില്‍ അനുഭവപ്പെടുന്ന താപനില 54 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ആയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ 35-37 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്ന തെങ്കിലും അനുഭവപ്പെടുന്ന യഥാര്‍ഥ താപനില 54 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ്.
അന്തരീക്ഷ താപനിലയുടെയും ആര്‍ദ്രതയുടെയും സംയോജിത ഫലത്തില്‍ ഒരാള്‍ അനുഭവിക്കുന്ന താ പത്തിലേക്കുള്ള ഒരു പോയിന്ററാണ് ഹീറ്റ് ഇന്‍ഡക്‌സ്. പല വിക സിത രാജ്യങ്ങളും പൊതുജനാരോഗ്യ മു ന്നറിയിപ്പുകള്‍ നല്‍കുന്നതിന് ‘അനുഭവപ്പെടുന്ന താപനില’ രേഖപ്പെടുത്താന്‍ ഹീറ്റ് ഇന്‍ഡക്‌സ് ഉപയോ ഗിക്കുന്നു. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (കെഎസ്ഡിഎംഎ) കണക്ക നുസ രിച്ച്, തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലും ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ ചില പ്ര ദേശങ്ങളിലും 54 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു താപനില.