നേരത്തെ മതം മാറിയ കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിന് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന് സലിം മടവൂര്‍
കൊച്ചി : മതം മാറിയ ശേഷം പട്ടികജാതി സര്‍ട്ടിഫിക്കറ്റിനായി വീണ്ടും മതം മാറി വേഷം കെട്ടിയ ആളാണ് കൊടിക്കുന്നില്‍ സുരേഷെന്ന് ലോ ക്താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍. നേരത്തെ മതം മാറിയ കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിന് പട്ടികജാ തി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന് സലിം മടവൂര്‍ പറഞ്ഞു. മുഖ്യമന്ത്രി പി ണറായി വിജയന് എതിരായ കൊടിക്കു ന്നി ല്‍ സുരേഷിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ യാണ് ആരോപണവുമായി സലിം മടവൂര്‍ രംഗത്തുവന്നിരിക്കുന്നത്.
ജോസഫ്-റോസ്ലി ദമ്പതികളുടെ മകനായി ജനിച്ച് നെടുമങ്ങായിരൂര്‍ പാറമലങ്കര കത്തോലിക്കാ പ ള്ളിയില്‍ മാമോദീസാ നടത്തിയ മൊനിയന്‍ എന്ന ക്രിസ്ത്യന്‍ യുവാവിന് കൊടിക്കുന്നില്‍ സുരേഷെ ന്ന ഹിന്ദുവായി മാറാം. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷെന്ന പട്ടികജാതിക്കാരനായി മാറിയത് നി യമ വിരുദ്ധമാണ്. ഇത് കിര്‍ത്താര്‍ഡ്സിന്റെ നിയമാവലികള്‍ കാറ്റില്‍ പറത്തിയാണ് സാധിച്ചെടു ത്ത ത്. യഥാര്‍ഥ വിവരങ്ങള്‍ സുപ്രീം കോടതിയില്‍ നിന്നും മറച്ചു വെച്ചാണ് കൊടിക്കുന്നില്‍ അനുകൂല വിധി വാങ്ങി ഇപ്പോഴും എം.പിയായി തുടരുന്നതെന്നും സലിം ആരോപിച്ചു.
അയിരൂര്‍പ്പാറ കത്തോലിക്കാപ്പള്ളിയിലെ രജിസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷ് ഇപ്പോഴും ക്രിസ്ത്യാ നിയാണ്. ഒരേ സമയം ക്രിസ്ത്യാനിയെന്ന ഉ യര്‍ന്ന സോഷ്യല്‍ സ്റ്റാറ്റസ് അനുഭവിക്കുകയും പട്ടിക ജാതിക്കാരനായി രേഖകള്‍ സമ്പാദിച്ച് ആനുകൂല്യം പറ്റുകയും ചെയ്യുന്ന ഇരട്ട മുഖമുള്ള വ്യക്തിയാ ണ് കൊടിക്കുന്നില്‍ സുരേഷ്. ഇദ്ദേഹം മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും നവോത്ഥാനം പഠിപ്പിക്കേണ്ട.- സലിം പറഞ്ഞു.