മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കേസിലെ മൂന്നാം പ്രതി രഞ്ജി ത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തി യുടെ വീട്ടില്‍ നിന്നാണ് കവര്‍ച്ച പണം ഉപയോഗിച്ച് വാങ്ങിയ ഒമ്പതര പവന്‍ സ്വര്‍ണം പൊ ലീസ് പിടിച്ചെടുത്തത്. മറ്റൊരു പ്രതി ബഷീറിന്റെ വീട്ടില്‍ നിന്ന് 50,000 രൂപയും കണ്ടെത്തി
തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ ആണ് അറസ്റ്റിലായത്. ഇതോ ടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. സംഘത്തോടൊപ്പം സുല്‍ഫിക്കര്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. കവര്‍യിലും ഗൂഢാലോ ചനയിലും സുല്‍ഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, കേസിലെ മൂന്നാം പ്രതിയായ രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയുടെ പക്കല്‍ നിന്ന് കവര്‍ച്ച പണമുപയോഗിച്ച് വാങ്ങിയ ഒമ്പതര പവന്‍ സ്വര്‍ണ്ണം പൊലീസ് പിടിച്ചെ ടുത്തു. ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിലാണ് കോടാലിയിലെ വീട്ടില്‍ നിന്നും സ്വര്‍ണം കണ്ടെ ടുത്തത്. മറ്റൊരു പ്രതി ബഷീറിന്റെ വീട്ടില്‍ നിന്ന് 50,000 രൂപയും കണ്ടെത്തി.
അതേസമയം, കുഴല്‍പ്പണ കേസില്‍ ബിജെപി ബന്ധം നിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സു രേന്ദ്രന്‍ രംഗത്തെത്തി.ബിജെപിക്ക് എതിരെ സിപിഎമ്മും ഒരുവിഭാഗം മാധ്യമങ്ങളും കള്ളപ്രചര ണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.