കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ശേഷം കാറും സ്വര്‍ണവും മാര്‍ട്ടിന്‍ വാങ്ങിയതായും കണ്ടെത്തി
പാലക്കാട്: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍ പത് ലക്ഷം രൂപ കണ്ടെടുത്തു. വെള്ളങ്ങല്ലൂര്‍ വീട്ടിലെ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയി ലായി രുന്നു പണം. കവര്‍ച്ചയ്ക്ക് ശേഷം കാറും സ്വര്‍ണവും മാര്‍ട്ടിന്‍ വാങ്ങിയതായും കണ്ടെത്തി.
കവര്‍ച്ച നടന്ന ശേഷം മൂന്ന് ലക്ഷം രൂപയുടെ ഇന്നോവ കാറാണ് മാര്‍ട്ടിന്‍ വാങ്ങിയത്. മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി. നാല് ലക്ഷം ബാങ്കില്‍ നി ക്ഷേപിക്കുകയും ചെയ്തു.
അന്വേഷണം ബിജെപി നേതാക്കളിലേക്കും എത്തി നില്‍ക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ബി ജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത യെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അറസ്റ്റിലായ പ്രതിക ളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലും പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടി ലേക്ക് എത്തിച്ച കോടികളാണ് കൊടകരയില്‍ വച്ച് തട്ടിയെടുത്തതെന്നാണ് തെളിവു കള്‍ സൂചി പ്പിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയില്‍ ഗുണ്ടാ സംഘം കവര്‍ച്ച ചെയ്തത്. എന്നാല്‍ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആര്‍. എസ്.എസ് പ്രവര്‍ത്തകനുമായ ധര്‍മരാജന്‍ ഡ്രൈവര്‍ ഷംജീര്‍ വഴി പൊലീസിന് പരാതി നല്‍ കിയത്. നഷ്ടപ്പെട്ട മൂന്നരക്കോടിയില്‍ ഒരു കോടി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കി തുക കണ്ടെത്താനും പണത്തിന്റെ ഉറവിടത്തെപ്പറ്റി വ്യക്തത വരുത്താനും കൂടുതല്‍ ചോദ്യം ചെയ്യലു കള്‍ നടക്കുകയാണ്.












