കെ സുരേന്ദ്രന്‍ അടക്കമുള്ള 19 ബിജെപി നേതാക്കളെ സാക്ഷി പട്ടികയിലാണ് ഉള്‍പ്പെടുത്തിയി രി ക്കു ന്നത്. കേസില്‍ 22 പ്രതികളുണ്ട്. 200 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരിങ്ങാല ക്കു ട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക
തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്‍പ്പി ക്കും. കെ സുരേന്ദ്രന്‍ അടക്കമുള്ള 19 ബിജെപി നേതാക്കളെ സാക്ഷി പട്ടികയിലാണ് ഉള്‍പ്പെടുത്തി യി രിക്കുന്നത്. കേസില്‍ 22 പ്രതികളുണ്ട്. 200 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരി ങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് കുറ്റപത്രത്തില്‍ രേഖപ്പെടു ത്തിയിരിക്കുന്നത്. കൊള്ളസംഘം തട്ടിയെടുത്തതില്‍ മൂന്നര കോടി ബിജെപിയുടേതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി കൊണ്ടുവന്നതാണ്. ഏ പ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
കേസില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രനെ പ്രതിചേര്‍ക്കില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, കേസ് അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ഗൂഢാലോചന നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗ ത്തു വന്നിരുന്നു.
25 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ 3.5 കോടി തട്ടിയതായി തെളിഞ്ഞു. ബിസിനസ് ആവശ്യത്തിന് വേണ്ടി കൊണ്ടു വന്ന പണമാണ് എന്നായിരുന്നു പരാതിക്കാരനായ ധര്‍ മരാജന്റെ വിശദീകരണം. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണത്തിന് ബിജെപി യുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്ത ത്. സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല എ ന്നായിരുന്നു സുരേന്ദ്രന്റെ ആദ്യ നിലപാട്. പിന്നീട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവു കയായിരുന്നു.