കൊടകരയില്‍ കവര്‍ച്ച ചെയ്ത പണവും വാഹനവും ആവശ്യപ്പെട്ട് ധര്‍മരാജന്‍ സമര്‍പ്പിച്ച ഹര്‍ജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി ഹര്‍ജി തള്ളി
തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണവും വാഹനവും ആവശ്യപ്പെട്ട് ധര്‍മരാജന്‍ സമര്‍പ്പിച്ച ഹര്‍ജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി ഹര്‍ജി തള്ളി. പൊലീസ് കണ്ടെടുത്ത ഒരു കോടി രൂപ യും കാറും തിരിച്ചുകിട്ടാന്‍ രേഖകള്‍ സഹിതമാണു ധര്‍മരാജന്‍ ഹര്‍ജി നല്‍കിയത്. 3.5 കോടി രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ധര്‍മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബിസി നസ് ഇടപാടില്‍, ദല്‍ഹി സ്വദേശി നല്‍കിയ തുകയാണിതെന്നാണു ധര്‍മരാജന്റെ വാദം.
നഷ്ടപ്പെട്ടത് ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെ ന്നും ധര്‍മ്മരാജന്‍ കോടതിയോട് ആവശ്യപ്പെട്ടത്. ധര്‍മ്മരാജനും സുനില്‍ നായ്കും ഷംജീറും ചേര്‍ ന്നാണ് ഹര്‍ജി നല്‍കിയത്. പണത്തിലോ വാഹനത്തിലോ മറ്റാര്‍ക്കും അവകാശമില്ല. പണത്തിന് കൃത്യമായ സ്രോതസുണ്ട്. ഇത് കോടതി ആവശ്യപ്പെടുന്ന പക്ഷം സമര്‍പ്പിക്കാന്‍ തയ്യാറാണ്. അതി നാല്‍ വിചാരണയ്ക്ക് മുന്‍പ് കവര്‍ച്ച ചെയ്യപ്പെട്ട വസ്തുക്കള്‍ ധര്‍മ്മരാജനും സുനില്‍ നായ്കിനും ഷംജീ റിനും തിരികെ നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ധര്‍മ്മരാജന്‍ സപ്ലൈകോക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ബിസിനസുകാരനാണ്. സംസ്ഥാന ത്തുടനീളംപഴം, പച്ചക്കറി വ്യാപാരം ഇദ്ദേഹ ത്തിനുണ്ട്. സുനില്‍ നായ്ക് ധര്‍മ്മരാജന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ്. നഷ്ടപ്പെട്ട തുകയില്‍ 3.25 കോടി രൂപ ധര്‍മ്മരാജന്റേതാണ്. അവശേ ഷിക്കുന്ന 25 ലക്ഷം രൂപ സുനില്‍ നായ്കിന്റേതാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.