കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും അതിനാല്‍ നഷ്ടപ്പെട്ട പണവും കാറും തിരികെ വേണമെന്ന് ആവശ്യപ്പെട്ടു ധര്‍മ്മരാജനും സംഘവും കോടതിയില്‍ ഹര്‍ജി നല്‍കി
തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധര്‍മ്മരാജന്‍. പണ ത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഇരി ങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കി യത്. ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ധ ര്‍മ്മരാജന്‍ കോടതിയോട് ആവശ്യപ്പെട്ടു. ധര്‍മ്മരാജനും സുനില്‍ നായ്കും ഷംജീറും ചേര്‍ന്നാണ് ഹ ര്‍ജി നല്‍കിയത്.
പണത്തിലോ വാഹനത്തിലോ മറ്റാര്‍ക്കും അവകാശമില്ല. പണത്തിന് കൃത്യമായ സ്രോതസുണ്ട്. ഇത് കോടതി ആവശ്യപ്പെടുന്ന പക്ഷം സമര്‍പ്പിക്കാന്‍ തയ്യാറാണ്. അതിനാല്‍ വിചാരണയ്ക്ക് മുന്‍പ് കവര്‍ ച്ച ചെയ്യപ്പെട്ട വസ്തുക്കള്‍ ധര്‍മ്മരാജനും സുനില്‍ നായ്കിനും ഷംജീറിനും തിരികെ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയ എര്‍ട്ടിഗ കാറിന്റെ ഉടമ ഷംജീറാണ്.
ധര്‍മ്മരാജന്‍ സപ്ലൈകോക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ബിസിനസുകാരനാണ്. സംസ്ഥാന ത്തുടനീളംപഴം, പച്ചക്കറി വ്യാപാരം ഇദ്ദേഹത്തിനുണ്ട്. സുനില്‍ നായ്ക് ധര്‍മ്മരാജന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ്. നഷ്ടപ്പെട്ട തുകയില്‍ 3.25 കോടി രൂപ ധര്‍മ്മരാജന്റേതാണ്. അവശേ ഷിക്കുന്ന 25 ലക്ഷം രൂപ സുനില്‍ നായ്കിന്റേതാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ നാലിനാണ് 3.25 കോടി രൂപ ഷംജീറിന് ധര്‍മ്മരാജന്‍ നല്‍കിയത്. പിന്നീട് ഷംജീറിനോട് സുനില്‍ നായ്കിന്റെ പക്കല്‍ നിന്നും 25 ലക്ഷം രൂപ കൂടി വാങ്ങിയ ശേഷം എറണാകുളത്ത് പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കി. കാറിലെ സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയിലാ ണ് 3.25 കോടി രൂപ സൂക്ഷിച്ചിരുന്നത്. 25 ലക്ഷം ബാഗിലായിരുന്നു. ഒറ്റയ്ക്ക് പോകണം എന്ന നിര്‍ദ്ദേശം തെറ്റിച്ച് ഷംജീര്‍ തന്റെ സുഹൃത്തായ റഷീദിനെ കാറില്‍ കയറ്റി. പുലര്‍ച്ചെ 4.40 ന് കൊടകര പാല ത്തിലെത്തിയപ്പോള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പോലെ മൂന്ന് കാറുകള്‍ ഷംജീ റിന്റെ കാറിനെ വളഞ്ഞു. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഷംജീറിനെയും റഷീദിനെയും ആക്രമിച്ച ശേഷം കൊള്ള സംഘം ഇവരെ വഴിയില്‍ തള്ളി. പിന്നീട് പണവും കാറുമായി കടന്നുകളഞ്ഞു.
ഈ പണവും സ്വര്‍ണാഭരണങ്ങളും ധര്‍മ്മരാജന്റേതും സുനില്‍ നായ്കിന്റേതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബിസിനസ് സജീവമാക്കി മുന്നോ ട്ട് കൊണ്ടുപോകാന്‍ തുക തിരിച്ച് കിട്ടിയേ പറ്റൂ അതി നാല്‍ കണ്ടെത്തിയ പണമെങ്കിലും തിരികെ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.