കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജങ്ഷന്‍ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍ വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടന പരിപാടി
കൊച്ചി : കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജങ്ഷന്‍ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേ ന്ദ്ര മോദി നാളെ നിര്‍വഹിക്കും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍ വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടന പരിപാടി. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാ നും പങ്കെടുക്കും.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച എത്തും. കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചതും മോദിയായിരു ന്നു. പേട്ടയില്‍ നിന്ന് തൃപ്പൂണി ത്തുറ രാജനഗരിയിലേക്ക് കൊച്ചി മെട്രോ നാളെ മുതല്‍ ഓടിത്തുടങ്ങും. പേട്ടയില്‍ നിന്ന് 1.8 കിലോ മീറ്റര്‍ ദൂരമാണ് എസ് എന്‍ ജങ്ഷനിലേക്കുള്ളത്.
ആലുവ മുതല്‍ പേട്ടവരെയുള്ള പാതയ്ക്ക് ഡിഎംആര്‍സിയാണ് മേല്‍നോട്ടം വഹിച്ചത്. 2019 ഒക്ടോബ റിലാണ് പേട്ട-എസ്എന്‍ ജങ്ഷന്‍ പാതയുടെ നിര്‍മാണം ആരംഭിച്ച ത്. കോവിഡും അടച്ചുപൂട്ടലും ഉണ്ടായെങ്കിലും കോവിഡ് മാനദണ്ഡം പാലിച്ചുതന്നെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാ ക്കുകയായിരുന്നു. 453 കോടി രൂപയാണ് മൊത്തം നിര്‍മാണച്ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിന് സ്ഥ ലം ഏറ്റെടുക്കാന്‍ 99 കോടി രൂപ ചെലവഴിച്ചു.