കൊച്ചി നഗരത്തില്‍ കൊള്ളയടിക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നെത്തിയ കൊള്ളസംഘം പിടി യില്‍. കഴിഞ്ഞ 21 മുതല്‍ നഗരത്തിന്റെ വിവിധയിടങ്ങളിലെ ആറ് വീടുകള്‍ കൊള്ളയടിച്ച സംഘം ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു.
കൊച്ചി: കൊച്ചി നഗരത്തില്‍ കൊള്ളയടിക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നെത്തിയ കൊള്ളസംഘം പിടിയി ല്‍. കഴിഞ്ഞ 21 മുതല്‍ നഗരത്തിന്റെ വിവിധയിടങ്ങളിലെ ആറ് വീടുകള്‍ കൊള്ളയടിച്ച സംഘം ലക്ഷക്ക ണക്കിന് രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു.
മൂന്ന് ദിവസത്തിനുള്ളില്‍ നാല് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആറ് വീടുകളാണ് മൂന്നംഗ സംഘം കൊ ള്ളയടിച്ചത്. ഉത്തരാഖണ്ഡ് സ്വദേശി മിന്റു വിശ്വാസ് (47), ഉത്തര്‍പ്രദേശ് സ്വദേശികളായ ഹരിചന്ദ്ര (33), ച ന്ദ്രഭന്‍ (38) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ രണ്ടുപേര്‍ ഡല്‍ഹിയില്‍നിന്നും മുംബൈയില്‍ നി ന്നും വിമാനത്തിലാണ് കൊ ച്ചിയിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ചുരുങ്ങിയ സമയം കൊണ്ടു കിട്ടാവുന്നത്ര സ്വര്‍ണവും പണവുമായി മടങ്ങുകയെന്നതായിരുന്നു ലക്ഷ്യം. പൂട്ടിക്കിടക്കുന്ന ആഡംബര വീടുകളാണ് സംഘം ലക്ഷ്യം വെച്ചത്.കൊച്ചിയിലെത്തിയ 21ന് തന്നെ കടവ ന്ത്ര ജവഹര്‍ നഗറിലെ വീട്ടില്‍കയറി എട്ടു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തൊട്ടടുത്ത ദിവസം എളമക്കര കീര്‍ത്തി നഗറിലാണ് മോഷണം നടത്തിയത്. വീട്ടില്‍നിന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണ ങ്ങളും 8500 രൂപയും കവര്‍ന്ന് പുറത്തിറങ്ങിയത് പത്തുമിനിറ്റിനുള്ളിലാണ്.