കണക്കെടുപ്പ് 23 മണിക്കൂര്‍ നീണ്ടു നിന്നു. 2525 കിലോ മെത്താഫെംറ്റമിനാണ് പിടിച്ചെടു ത്തത്. ഇവയ്ക്ക് 25,000 കോടി രൂപ വരുമെന്നാണ് കണക്ക്. പിടിച്ചെടുത്ത ലഹരി മരുന്നും പാകിസ്ഥാന്‍ പൗരനേയും നാളെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: കൊച്ചിയിലെ പുറംകടലില്‍ നിന്നു പിടിച്ചെടുത്തത് 25,000 കോടി രൂപയുടെ ലഹരി മരുന്നാണെ ന്ന് കണ്ടെത്തല്‍. കണക്കെടുപ്പിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്. കണക്കെടുപ്പ് 23 മണിക്കൂര്‍ നീ ണ്ടു നിന്നു. 2525 കിലോ മെത്താഫെംറ്റമിനാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് 25,000 കോടി രൂപ വരുമെന്നാണ് കണക്ക്. പിടിച്ചെടുത്ത ലഹരി മരുന്നും പാകിസ്ഥാന്‍ പൗരനേയും നാളെ കോടതിയില്‍ ഹാജരാക്കും.
പിടികൂടിയ മയക്കുമരുന്നിന് പിന്നില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്കുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നേരത്തെ വ്യക്തമാക്കിയിരുന്നു. ലഹരി ചാക്കുകളിലെ ചിഹ്നങ്ങള്‍ ഹാജി സലിം ഗ്രൂപ്പിന് സമാനം. പാകിസ്ഥാനിലെ മറ്റു രണ്ട് ലഹരി സംഘങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മെത്താഫെംറ്റമിന്‍ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളില്‍ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളങ്ങളായി റോളക് സ്, ബിറ്റ്‌കോയിന്‍ മുദ്രകളുണ്ട്. പ്ലാസ്റ്റിക് പെട്ടികളില്‍ ഈര്‍പ്പത്തെ പ്രതിരോധിക്കാന്‍ പഞ്ഞിയുള്‍പ്പെടെ വെച്ച് ഭദ്രമായിട്ടാണ് മെത്താഫെംറ്റമിന്‍ പാക്കു ചെയ്തിട്ടുള്ളത്. ദിവസങ്ങളോളം കടലില്‍ സൂക്ഷിക്കാവു ന്ന വിധത്തിലാണ് പാക്കിങ്ങ്.
കറാച്ചിയില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, കൊച്ചി, ചെന്നൈ എന്നിവടങ്ങളിലേ ക്കും അതോടൊപ്പം ശ്രീലങ്ക, മാലിദ്വീപ് എന്നിവടങ്ങളിലേക്കും കടത്താനുള്ള മയക്ക് മരുന്നാണ് കൊച്ചി തീരത്ത് സുരക്ഷാ സേനകള്‍ പിടിച്ചത്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് ഇ ത്രയധികം മയക്ക് മരുന്ന് കറാച്ചിയില്‍ നിന്നും കയറ്റിവിട്ടതെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഉദ്യോ ഗസ്ഥര്‍ പറഞ്ഞു.