വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി നേപ്പാള്‍ സ്വദേശിയാ ണെ ന്ന് സ്ഥിരീകരണം. ലക്ഷ്മി എന്ന പേരില്‍ ഇവിടെ വാടകക്ക് താമസിച്ചിരുന്ന ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസി ച്ചിരുന്ന റാം ബഹദൂര്‍ എന്നയാള്‍ ഇവരുടെ ഭര്‍ത്താവല്ലെന്ന് പൊലീസ്
കൊച്ചി : കടവന്ത്ര എളംകുളത്ത് വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി നേപ്പാള്‍ സ്വ ദേശിയാണെന്ന് സ്ഥിരീകരണം. ലക്ഷ്മി എന്ന പേരില്‍ ഇവിടെ വാടകക്ക് താമസിച്ചിരുന്ന ഭഗീരഥി ധാമിയാ ണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അഴുകിയ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെ ത്തിയത്. ലക്ഷ്മി എന്ന പേരിലാണ് എളംകുളത്ത് താമസിച്ചത്. ഒപ്പം താമസിച്ചിരുന്ന റാം ബഹദൂര്‍ എന്ന യാള്‍ ഇവരുടെ ഭര്‍ത്താവല്ലെന്നും പൊലീസ് പറയുന്നു. റാം ബഹദൂറിനെ കണ്ടെത്തുന്നതി നായി പൊലീ സ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ലക്ഷ്മി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്ത മായിട്ടുണ്ട്. അന്നു രാത്രി തന്നെ റാം ബഹദൂറിനെ കാണാതാവുകയും ചെയ്തു. മൊബൈല്‍ ഫോണുക ള്‍ക്ക് പുറമേ തിരിച്ചറിയല്‍ രേഖകളുമെടുത്താണ് ഇയാള്‍ മുങ്ങിയത്.
വീടിന്റെ പരിസരത്ത് നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ദിവസങ്ങള്‍ പഴക്കമു ള്ള മൃതദേഹം കണ്ടെത്തിയത്. പത്ത് വര്‍ഷത്തിലേറെയായി റാം ബഹാദൂര്‍ കൊച്ചിയിലുണ്ട്. ജോലി ക്കെന്ന പേരിലാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗീരഥി കൊച്ചിയില്‍ എത്തിയത്.