ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വ ഴിതിരിച്ചു വിട്ടിരുന്നു. റണ്‍വെ തുറന്ന ശേഷം വിസ്താരയുടെ വിമാനമാണ് ആദ്യ സര്‍വീ സ് നടത്തിയത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കി യത്. ഇതിന് പിന്നാലെ റണ്‍വെ സജ്ജമാക്കുകയും സുരക്ഷാ പരിശോധനകള്‍ നടത്തു കയും ചെയ്തിരുന്നു
നെടുമ്പാശേരി: നെടുമ്പാശേരി എയര്‍പോര്‍ട്ടിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് താത്ക്കാലികമായി അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറ ന്നു. അപകടം നടന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വെ തുറക്കാനായത്. ഇതോടെ വി മാന സര്‍വീസുകള്‍ പുന:രാരംഭിച്ചു.
ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടി രുന്നു. റണ്‍വെ തുറന്ന ശേഷം വിസ്താരയുടെ വിമാനമാണ് ആദ്യ സര്‍വീസ് നടത്തിയത്. അപകടത്തില്‍ പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കിയത്. ഇതിന് പിന്നാലെ റണ്‍വെ സജ്ജമാക്കുക യും സുരക്ഷാ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.
ഉച്ചയ്ക്ക് 12.30ഓടെയാണ് നെടുമ്പാശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപ കട സമയത്ത് ഹെലികോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്ന ത്. ഇവരില്‍ ഒരാള്‍ക്കാണ് കാര്യമായി പരി ക്കേറ്റത്. മറ്റ് രണ്ട് പേര്‍ക്കും കാര്യമായ പരിക്കുകളില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നും വിവരമുണ്ട്. പരിശീ ലന പറക്കലിനിടെ തകര്‍ന്ന് വീണ ഹെലികോപ്ടറിന് കേടുപാടുകള്‍ സംഭവിച്ചെങ്കി ലും തീപിടിത്തമുണ്ടാകാതിരുന്നത് ആശ്വാസമായി.
പരിശീലന പറക്കലിന്റെ ഭാഗമായി പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അധി കം മുകളിലേയ്ക്ക് പറന്ന് ഉയരുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായതും കാര്യങ്ങള്‍ ഗുരുതര സാഹചര്യ ത്തിലേയ്ക്ക് നീങ്ങാതിരുന്നതിന് പ്രധാന കാരണമായി മാറി. റണ്‍വെയ്ക്ക് അഞ്ച് മീറ്റര്‍ അകലെയാണ് ഹെലി കോപ്റ്റര്‍ തകര്‍ന്ന് വീണത്. ഹെലികോപ്ടര്‍ തകര്‍ന്ന് വീണതിന് പിന്നാലെ പരിക്കേറ്റ കോസ്റ്റ് ഗാര്‍ഡ് ഉ ദ്യോഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.