ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈ റ്റ്സിന്റെ മൂന്നാമത് എഡിഷന്‍ സാന്താ റണ്‍ സംഘടിപ്പിച്ചു. ഗ്രാന്റ് ഹയാ ത്തില്‍ നടന്ന സമാപന ചടങ്ങില്‍ ചലച്ചിത്ര താരം ഹണി റോസ് മുഖ്യാതിഥിയായിരുന്നു
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്സിന്റെ മൂന്നാമത് എഡിഷന്‍ സാന്താ റണ്‍ സംഘടിപ്പിച്ചു. ഗ്രാന്റ് ഹയാത്തില്‍ നടന്ന സമാപന ചട ങ്ങില്‍ ചലച്ചിത്ര താരം ഹണി റോസ് മുഖ്യാതിഥിയായിരുന്നു.
ഓട്ടിസവുമായി ബന്ധപ്പെട്ട് സമൂഹത്തിന് ബോധവത്ക്കരണം നടത്തുന്ന ഇത്തരം പരിപാടികളെ പിന്തു ണക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്ന് ഹണി റോസ് പറഞ്ഞു. അര്‍ഥവത്താണ് ഇത്തരം പരിപാടികളെ ന്നും ഹണി റോസ് വിശദമാക്കി.
റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്സ് പ്രസിഡന്റ് ഡോ. അരുണ്‍ ഉമ്മന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബി ഇലഞ്ഞിക്കല്‍, ട്രഷറര്‍ മാര്‍ട്ടിന്‍, ആന്റണി ചേറ്റുപുഴ, റോ ട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ വില്‍സണ്‍ കുഞ്ഞ്, തോമസ് യേശുദാസ്, രഞ്ജിത് വാര്യര്‍, സാബു ജോണി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളിലായി നടന്ന മാരത്തോണിലെ വിജയികള്‍ക്ക് ഹണി റോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ സ്വാത ന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് വേദിയിലെത്തി. പരിപാടിയുടെ ഭാഗമായി വിഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് ഹണി റോസ് കേക്ക് മുറിച്ചു. വിഭി ന്ന ശേഷിക്കാരായ വിദ്യാര്‍ഥികളും സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥി കളും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.