ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വള്ളക്കടവ് സ്വദേശികളായ റഫീക്കും റഷീദുമാണ് അറസ്റ്റിലായത്
തിരുവനന്തപുരം : ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വള്ളക്കടവ് സ്വദേശികളായ റഫീക്കും റഷീദുമാണ് അറസ്റ്റിലായത്. ആക്രമത്തില്‍ പരിക്കേറ്റ ഡോക്ടര്‍ മാലു മുരളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ചത് സ്ഥിരം പ്രശ്നക്കാരെന്ന് ഡോ മാലു മുരളി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി 12.30നായിരുന്നു ആക്രമണം. മദ്യപിച്ച് അപകടത്തില്‍പ്പെട്ട് പരിക്കേറ്റായിരുന്നു ഇരു വരും ആശുപത്രിയില്‍ എത്തിയത്. വരി നില്‍ ക്കാതെ നേരെ ആശുപത്രിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇവരെ ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍ ഇടപെട്ടത്. സംഭവസമയത്ത് ആശുപത്രിയില്‍ ഡോക്ടറും സുരക്ഷാ ജീവനക്കാരനും മാത്രമാണ് ഉ ണ്ടായിരുന്നത്. കാഷ്യാലിറ്റിയില്‍ ഉണ്ടായിരുന്ന ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയുമാണ് ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഇവരുടെ ആക്രമണമെന്ന് ഡോക്ടര്‍മാര്‍ പറ യുന്നു. സുരക്ഷാ ജീവനക്കാരനെ കിടക്കയില്‍ തള്ളിയിട്ടാണ് മര്‍ദ്ദിച്ചത്. ആക്രമിച്ചത് സ്ഥിരം പ്രശ്ന ക്കാരെന്ന് ഡോ മാലു മുരളി പറഞ്ഞു. അക്രമികള്‍ കൈപിടിച്ചു തിരിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചതായും മാലു മുരളി ആരോപിച്ചു. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണ വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആശുപത്രി അധികൃ തര്‍ ആരോപിക്കുന്നു.ഡോ ക്ടര്‍മാര്‍ക്ക് നേരെയു ള്ള ആക്രമണങ്ങള്‍ തുടര്‍കഥയാകുന്ന പശ്ചാത്ത ലത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുകയാണ്.ഫോര്‍ട്ട് താലൂക്ക് ആശുപത്രി സന്ദര്‍ശി ച്ച മന്ത്രി വി ശിവന്‍കുട്ടി ഡോക്ടര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള ആക്ര മണങ്ങള്‍ അനുവദിക്കില്ലെന്നും വ്യക്തമാ ക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരായ ആക്രമണം വെച്ചുപൊറുപ്പിക്കില്ല.സംഭവം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.