കൈവെട്ട് കേസിലെ പ്രതികള്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകളാണെന്ന് പ്രൊഫ. ടി ജെ ജോസഫ്. പ്രതികള്‍ക്കു കിട്ടുന്ന ശിക്ഷ ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന്, കൈവെട്ടു കേസില്‍ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി യോടു പ്രതികരിച്ചുകൊണ്ട് ടി ജെ ജോസഫ്
കൊച്ചി : കൈവെട്ട് കേസിലെ പ്രതികള്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകളാണെന്ന് പ്രൊഫ.ടിജെ ജോസ ഫ്. തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇപ്പോഴും കാണാമറയത്താണ്. ഒന്നാം പ്രതി സവാ ദിനെ കണ്ടെത്താത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണ്. പ്രതികള്‍ക്കു കിട്ടുന്ന ശിക്ഷ ഇരയ്ക്കു കി ട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന്, കൈവെട്ടു കേസില്‍ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിയോടു പ്രതികരിച്ചുകൊണ്ട് ടി ജെ ജോസഫ് പറഞ്ഞു.
ശിക്ഷാ വിധി വരുമ്പോള്‍, സാധാരണ പൗരനെ പോലെയുള്ള കൗതുകം മാത്രമാണ് തനിക്കുള്ളത്. ഇപ്പോ ള്‍ ശിക്ഷിക്കപ്പെട്ടവര്‍ ആരുടെയൊക്കെയോ ആജ്ഞാനുവര്‍ത്തി കളാണ്. പിന്നില്‍ മറ്റ് പലരുമാണ്. അവ രാണ് ആഹ്വാനം ചെയ്തത്. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമ വ്യവസ്ഥയ്ക്കുള്ള പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു. കേസിലെ പ്രതികള്‍ എന്നപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് എന്നെ ഉപദ്രവിച്ചത്. എല്ലാമനുഷ്യരും ശാസ്ത്രാവ ബോ ധം ഉള്‍ക്കൊണ്ടു മാ നവികതയിലും സാഹോദര്യത്തിലും പുലര്‍ന്ന് ആധുനിക പൗരന്മാരായി മാറേണ്ട കാലം അതിക്രമിച്ചു- അദ്ദേഹം പറഞ്ഞു.
ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. അഞ്ച് പേരെ വെറുതെ വിട്ടു. ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട ആറു പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ര ണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍, കുഞ്ഞ് പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവരെയാണ് കുറ്റക്കാരെ ന്ന് കോടതി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. നാലാം പ്രതിയായിരുന്ന ഷ ഫീഖ്, ആറാം പ്രതിയായിരുന്ന അസീസ് ഓടക്കാലി, ഏഴാം പ്രതിയായിരുന്ന മുഹമ്മദ് റാഫി, എട്ടാംപ്രതി യായിരുന്ന സുബൈര്‍, പത്താം പ്രതിയായിരുന്ന മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.