എല്‍സിയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയും അധികാര ദുര്‍വിനിയോഗവും ഗൗരവമായ ക്രമക്കേടുകളും പെരുമാറ്റ ദൂഷ്യവും ഉണ്ടായെന്ന സിന്‍ഡിക്കേറ്റ് സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടത്
കോട്ടയം: കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയ എംജി സര്‍വകലാശാല സെക്ഷന്‍ അസി സ്റ്റന്റ് സി.ജെ എല്‍സിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. എല്‍സിയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച യും അധികാര ദുര്‍വിനിയോഗവും ഗൗരവമായ ക്രമക്കേടുകളും പെരുമാറ്റ ദൂഷ്യവും ഉണ്ടായെന്ന സിന്‍ ഡിക്കേറ്റ് സമിതിയുടെ റിപ്പോ ര്‍ട്ടിനെ തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടത്. സിന്‍ഡിക്കേറ്റ് തീരുമാനത്തി ന്റെ അടിസ്ഥാനത്തില്‍ പ്രൊ വൈസ് ചാന്‍സലറാണ് പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്.
എല്‍സി രണ്ട് എംബിഎ വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് തിരുത്തി. വിദ്യാര്‍ഥിക ളെ വിജയിപ്പിക്കുന്നതിനായാണ് ക്രമക്കേട് നടത്തിയത്. കൈക്കൂ ലി വാങ്ങിയെന്ന് തെളിഞ്ഞുവെന്നും റി പ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് സിന്‍ഡിക്കേറ്റ് എല്‍സിക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. എല്‍ സി നല്‍കിയ മറുപടി തൃപ്തിപകരമല്ലാത്തതിനാല്‍ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ പ്രൊ വൈസ് ചാന്‍ സലറോട് സിന്‍ഡിക്കേറ്റ് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നു പിരിച്ചുവിട്ടതായി അറിയിച്ച് റജിസ്ട്രാര്‍ ഡോ. ബി.പ്രകാശ് കുമാര്‍ ഉത്തരവിറക്കി.