കൈക്കുഞ്ഞുമായി ഭാര്യ ആത്മഹത്യചെയ്ത സംഭവത്തില്‍ സ്വന്തം വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവാവ്. കഴിഞ്ഞ മാസം മുപ്പതിനാണ് കൊയിലാണ്ടിയില്‍ കൈക്കു ഞ്ഞുമായി പ്രബിത ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്
കോഴിക്കോട് : കൈക്കുഞ്ഞുമായി ഭാര്യ ആത്മഹത്യചെയ്ത സംഭവത്തില്‍ സ്വന്തം വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവാവ്. കഴിഞ്ഞ മാസം മുപ്പതിനാണ് കൊയിലാണ്ടിയില്‍ കൈക്കുഞ്ഞുമായി പ്രബിത ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. സാമ്പത്തിക വിഷയത്തിന്റെ പേരില്‍ തന്റെ സഹോദര ങ്ങളും അവരുടെ ഭര്‍ത്താക്കന്മാരും പ്രബിതയെ നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് ഭര്‍ത്താവ് സുരേഷ് ബാബു പൊലീസില്‍ പരാതിപ്പെട്ടത്.
തന്റെ മാതാവിന്റെ മരണശേഷമാണ് സഹോദരങ്ങളും അവരുടെ ഭര്‍ത്താക്കന്‍മാരും ഉള്‍പ്പടെ അഞ്ച് പേ ര്‍ മാനസികമായി പ്രബിതയെ വിഷമിപ്പിച്ചിരുന്നത്. അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന പെന്‍ ഷന്‍ തുകയെ ചൊല്ലിയായിരുന്നു വഴക്ക്. ഈ തുക പ്രബിത എടുത്തെന്നായിരുന്നു ആരോപണം. പ്രബി ത ആത്മഹത്യ ചെയ്ത ദിവസവും ഇതേ ചൊല്ലി വഴക്കുണ്ടായിരുന്നു. പതിവായി കുറ്റപ്പെടുത്തുന്നതില്‍ പ്ര യാസപ്പെട്ടാണ് കൈക്കുഞ്ഞിനെയും കൊണ്ട് ഭാര്യ ആത്മഹത്യ ചെയ്തത്. അതേസമയം പണം നല്‍കിയി ല്ലെങ്കില്‍ മാതാവിനെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പ്രബിതയുടെ മൂ ത്ത മകള്‍ വെളിപ്പെടുത്തി.
പ്രബിതയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കണമെന്ന ആവ ശ്യവുമായി സുരേഷ് ബാബു കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പന്ത്രണ്ട് ദിവ സം മുന്‍പ് പരാതി നല്‍കിയിട്ടും കേസ് അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലെന്നാണ് ആ രോപണം. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അവധിയിലാണെന്നാണ് സ്റ്റേഷനില്‍ നിന്നും അറി യിച്ചത്. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.











