നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ ജി ഹൈക്കോടതി മാറ്റി. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട തിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. അടുത്ത ബുധനാഴ്ചയിലേക്കാണ് ഹര്‍ജി മാറ്റിയ ത്
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈ ക്കോടതി മാറ്റി. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ ന്നാണ് ഹര്‍ജി മാറ്റിയത്. അടുത്ത ബുധനാഴ്ചയിലേക്കാണ് ഹര്‍ജി മാറ്റിയത്.
കേസില്‍ വിശദമായ മറുപടി നല്‍കേണ്ടതുണ്ടെന്നും, അതിന് കൂടുതല്‍ സമയം വേണമെന്നും സര്‍ ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതുപരിഗണിച്ചാണ് കോടതി ഹര്‍ജി മാറ്റിയത്. ജ സ്റ്റിസ് സി യാദ് റഹ്‌മാന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞദിവസം ഹര്‍ജി പരി ഗണിച്ചപ്പോള്‍, ന ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരി നോട് കോടതി വിശദീകരണം തേടിയിരുന്നു.
അന്വേഷണം അട്ടിമറിക്കാന്‍ ഭരണതലത്തില്‍ നീക്കം നടക്കുന്നതായി ഹരജിയില്‍ പറഞ്ഞിരുന്നു. കേസി ല്‍ കുറ്റപത്രം നല്‍കുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കഴി ഞ്ഞ ദിവസം സര്‍ക്കാറിനോട് കോടതി വിശദീകരണം തേടിയിരുന്നു. എന്നാല്‍, ഹരജിയിലെ ആ ക്ഷേപങ്ങള്‍ തെറ്റാ ണെന്നാണ് സര്‍ക്കാര്‍ വാദം. കൂ ടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്ക രുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതിഅനാവശ്യമാണെന്നുമാണ് ഡയറക്ടര്‍ ജ നറല്‍ ഓഫ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയകച്ചത്.