സിനിമയ്ക്കെതിരെ ഉചിതമായ ഫോറ ത്തെ സമീപിക്കാനും എല്ലാം സുപ്രീം കോടതിയില്‍ നിന്നു തുടങ്ങാനാവില്ലെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും ബിവി നാഗ രത്നയും പറഞ്ഞു
ന്യൂഡല്‍ഹി: കേരള സ്റ്റോറി സിനിമയ്ക്ക് എതിരായ ഹര്‍ജി വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ ചേര്‍ക്കാനാവി ല്ലെന്ന് സുപ്രീം കോടതി. സിനിമയ്ക്കെതിരെ ഉചിതമായ ഫോറ ത്തെ സമീപിക്കാനും എല്ലാം സുപ്രീം കോട തിയില്‍ നിന്നു തുടങ്ങാനാവില്ലെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും ബിവി നാഗരത്നയും പറഞ്ഞു.
കേരള സ്റ്റോറിക്ക് എതിരായ ഹര്‍ജി അഭിഭാഷകന്‍ നീസാം പാഷ മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു കോട തിയുടെ പ്രതികരണം. വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും വഷളായ ഉദാഹരണമാണ് കേരള സ്റ്റോറി യെ ന്ന് അഭിഭാഷകന്‍ പറഞ്ഞു. ഓഡിയോ വിഷ്വല്‍ പ്രൊപ്പഗന്‍ഡയാണ് ഇതെന്നും അഭിഭാഷകന്‍ ചൂണ്ടി ക്കാട്ടി.
സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ആവശ്യം.