കേരള മോഡലും കോവിഡും

1429px-Kerala-Covid-19-Total-Cases-Map.svg


കോവിഡിനെ പ്രതിരോധിക്കുന്നതില്‍ നേടിയെടുത്ത ഐതിഹാസികമായ വിജയം നമ്മുടെ കൊച്ചുസംസ്ഥാനത്തിന്‌ ആഗോളതലത്തില്‍ നേടിത്തന്ന `മൈലേജ്‌’ വളരെ വലുതാണ്‌. വികസിത രാജ്യങ്ങളിലെ ആരോഗ്യ പരിരക്ഷാ മാതൃകകളുടെ ദൗര്‍ബല്യം എത്രത്തോളമാണെന്ന്‌ കോവിഡ്‌ എന്ന ആഗോള വ്യാധി ലോകത്തിന്‌ കാട്ടികൊടുത്തപ്പോള്‍ ഏവരും കേരളം നേടിയെടുത്ത പ്രതിരോധ ശക്തിയെ വിസ്‌മയത്തോടെയാണ്‌ നോക്കി കാണുന്നത്‌. തീര്‍ച്ചയായും കോവിഡ്‌ പ്രതിരോധത്തില്‍ കേരളം മാത്രമല്ല ഇന്ത്യയില്‍ വിജയകരമായി മുന്നോട്ടു പോയിട്ടുള്ളത്‌. ഒറീസ പോലുള്ള ദരിദ്ര സംസ്ഥാനങ്ങള്‍ക്കും കോവിഡിന്റെ ആക്രമണത്തെ ചെറുക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളില്‍ വിജയിക്കാന്‍ സാധിച്ചു. എന്നാല്‍ കേരളത്തിന്റെ വിജയം വ്യത്യസ്‌തമാകുന്നത്‌ പതിറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേരള മോഡല്‍ വികസനത്തിന്റെ വിജയം എന്ന നിലയില്‍ കൂടിയാണ്‌.

കേരള മോഡല്‍ സാമ്പത്തിക ഘടനയ്‌ക്ക്‌ പരിമിതികള്‍ പലതുണ്ടെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ അത്‌ നേടിയെടുത്ത വിജയം വികസന രാജ്യങ്ങളുടെ സാമൂഹിക വികസന സൂചികയോട്‌ ചേര്‍ന്നുനില്‍ക്കുന്നതാണ്‌. അതുകൊണ്ടുതന്നെ കേരളത്തിന്റെ കോവിഡ്‌ പ്രതിരോധം പതിറ്റാണ്ടുകളായി നാം തുടര്‍ന്നു പോരുന്ന ഒരു സാമൂഹിക വികസന സംസ്‌കാരത്തിന്റെ വിജയം കൂടിയാണ്‌.

Also read:  സ്വപ്ന സുരേഷിന്റെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും

ഒരു നാടിന്റെ സാമൂഹിക വികസനത്തിന്റെ വേരുകള്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്‌ ആഴ്‌ന്നു കിടക്കുന്നത്‌. കേരളം മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരു സംസ്‌കാരം ആര്‍ജിച്ചെടുത്തത്‌ ഈ മേഖലകളുടെ വികസനത്തിന്‌ നല്‍കിയ സവിശേഷമായ ഊന്നലിലൂടെയാണ്‌. ചരിത്രപരമായ ഒട്ടേറെ ഘടകങ്ങള്‍ ഈ മേഖലകളുടെ സുഗമമായ വികാസത്തിന്‌ കാരണമായിട്ടുണ്ട്‌. ഉദാഹരണത്തിന്‌ ക്രിസ്‌ത്യന്‍ മിഷണറിമാര്‍ പള്ളികള്‍ക്കൊപ്പം തുടങ്ങിയ പള്ളിക്കൂടങ്ങളില്‍ നിന്ന്‌ തുടങ്ങുന്നതാണ്‌ കേരളത്തിലെ സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ചരിത്രം. കമ്യൂണിസം സംഭാവന ചെയ്‌ത സമഭാവന ഈ മേഖലകളിലാണ്‌ ഏറ്റവും പ്രകടമായത്‌. നവോത്ഥാനം ഉഴുതു മറിച്ച മണ്ണ്‌ സാമൂഹിക വികസനത്തിന്റെ വിത്തുകള്‍ക്ക്‌ വളരാന്‍ ഏറെ ഉതകിയതായിരുന്നു.

മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒരു ശീലം പോലെ ഈ രണ്ട്‌ മേഖലകളുടെയും വികസനത്തിന്‌ പ്രത്യേക ശ്രദ്ധ നല്‍കി. പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഹെല്‍ത്ത്‌ സെന്ററുകള്‍ നമ്മുടെ ഗ്രാമങ്ങളുടെ ഭാഗമായിരുന്നു. അപാരമായ സാമൂഹിക ബോധമുള്ള അധ്യാപകരും ഡോക്‌ടര്‍മാരും നമ്മുടെ സോഷ്യല്‍ എന്‍ജിനീയറിംഗില്‍ വലിയ സംഭാവന ചെയ്‌തിട്ടുണ്ട്‌. ഒരു വിഭാഗം വികസിത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പൗരന്‍മാര്‍ക്ക്‌ ഉറപ്പാക്കുന്ന സാമൂഹിക സുരക്ഷിതത്വത്തിന്റെ ചില നിഴലുകള്‍ ഈ വികസനത്തില്‍ കാണാം.

Also read:  ഓഹരി വിപണി തിരികെ കയറി; നിഫ്‌റ്റി 11,750ന്‌ മുകളില്‍

ഈ രണ്ട്‌ മേഖലകളിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സാമൂഹിക സമത്വം എന്ന സങ്കല്‍പ്പത്തിലൂന്നിയ വലിയ ഒരു കുതിച്ചുചാട്ടം തന്നെ സംഭവിച്ചിട്ടുണ്ട്‌. വന്‍കിട ആശുപത്രികളില്‍ മാത്രം ചെയ്‌തു പോന്ന അവയവ മാറ്റ ശസ്‌ത്രക്രിയകള്‍ നമ്മുടെ മെഡിക്കല്‍ കോളജുകളിലും ചെയ്‌തു തുടങ്ങി. രോഗിക്ക്‌ കിട്ടുന്ന പരിചരണത്തിലും ഡോക്‌ടര്‍മാരുടെ സേവന മികവിലും കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ സ്വകാര്യ ആശുപത്രികളോട്‌ അടുത്ത നില്‍ക്കുന്ന നിലവാരം ആര്‍ജിച്ചു. വിദ്യാഭ്യാസ മേഖലയില്‍ നേടിയെടുത്ത മികവിന്‌ തെളിവാണ്‌ സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്ന കൊഴിഞ്ഞുപോക്ക്‌.

Also read:  ഫിറോസ് കുന്നംപറമ്പിലിന്റെയും സാജന്‍ കേച്ചേരിയുടെയും ബാങ്ക് അക്കൗണ്ട് പരിശോധിക്കും; കമ്മീഷണര്‍ വിജയ് സാഖറെ

സര്‍ക്കാരിന്റെ സാമ്പത്തിക നിലയുടെ കാര്യത്തില്‍ ശരാശരിക്കു താഴെ മാത്രം നില്‍ക്കുന്ന ഒരു സംസ്ഥാനമാണ്‌ ഈ വികസനം നേടിയെടുത്തത്‌. കോവിഡിനെതിരായ പോരാട്ടത്തില്‍ നമ്മുടെ ഇച്ഛാശക്തിക്ക്‌ ചേര്‍ന്ന പ്രകടനം കാഴ്‌ച വെക്കാന്‍ കഴിഞ്ഞത്‌ കേരള മോഡലിന്റെ ഫലമായ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അടിത്തറയുള്ളതു കൊണ്ടു മാത്രമാണ്‌.

എന്നാല്‍ ഈ വികസന മാതൃകയ്‌ക്ക്‌ ഒരു മറുപുറമുണ്ട്‌. കോവിഡിനെ പ്രതിരോധിച്ച നമുക്ക്‌ ഈ ആഗോള മഹാമാരി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഏല്‍പ്പിച്ച ആഘാതങ്ങളെ അതിജീവിക്കാന്‍ പുകഴ്‌പെറ്റ കേരള മോഡലിലൂടെ എത്രത്തോളം സാധിക്കും? കോവിഡ്‌ തകര്‍ത്തു കളഞ്ഞതിനെയൊക്കെ പഴയ പടിയാക്കാന്‍ സാമ്പത്തിക വികസനത്തില്‍ നാം തുടര്‍ന്നുപോരുന്ന രീതികള്‍ കൊണ്ട്‌ സാധിക്കുമോ? അതേ കുറിച്ച്‌ നാളെ ചര്‍ച്ച ചെയ്യാം.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

ലഹരി വിരുദ്ധ അതോറിറ്റി രൂപീകരിച്ച് യുഎഇ; ലഹരി വ്യാപനം തടയാനായി കർശന നടപടികളുമായി മുന്നോട്ട്

അബുദാബി ∙ ലഹരി ഉപയോഗവും കച്ചവടവും തടയുന്നതിനായുള്ള ദേശീയ തലത്തിലുള്ള ലഹരി വിരുദ്ധ അതോറിറ്റി രൂപീകരിച്ചതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. അതോറിറ്റിയുടെ ചെയർമാനായി ഷെയ്ഖ് സായിദ്

Read More »

ഗാസയിലെ ആശുപത്രികൾക്ക് യുഎഇയുടെ മരുന്ന് സഹായം: 65 ടൺ മരുന്നുകൾ ഡബ്ല്യുഎച്ച്ഒവിന് കൈമാറി

ദുബായ് ∙ ഗാസയിലെ ആശുപത്രികൾക്ക് വേണ്ടിയുള്ള യുഎഇയുടെ പുതുതായി അയച്ച മരുന്നുകളും ആരോഗ്യോപകരണങ്ങളും ലോകാരോഗ്യ സംഘടനയുടെ (WHO) ഗാസയിലെ വെയർഹൗസിൽ എത്തിച്ചു.11 ട്രക്കുകളിലായി 65 ടൺ മരുന്നുകളാണ് ഇന്നലെ കൈമാറിയത്. ഇവയിൽ ഭൂരിഭാഗവും ജീവൻ

Read More »

ഡ്രൈവറില്ലാ ബാഗേജ് വാഹനങ്ങൾക്കായി ദുബായ് വിമാനത്താവളത്തിൽ പരീക്ഷണ ഓട്ടം; സിവിൽ ഏവിയേഷനിന്റെ അംഗീകാരം

ദുബായ്: അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രൈവറില്ലാ (ഓട്ടണമസ്) ബാഗേജ് വാഹനങ്ങൾക്കായുള്ള പരീക്ഷണ ഓട്ടത്തിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇതോടെ ചരക്കുകളും ബാഗേജുകളും വിമാനം മുതൽ കൺവെയർ

Read More »

ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്സിറ്റി ഉച്ചകോടിക്ക് ഷാർജ ആതിഥേയമാകും; സെപ്റ്റംബർ 15 മുതൽ 17 വരെ

ഷാർജ: “സമൂഹം പൂർണ്ണമാകുന്നത് എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുമ്പോഴേയുള്ളൂ” എന്ന ആശയത്തെ ആധാരമാക്കി, “എ ഗ്ലോബൽ കോൾ ഫോർ ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്സിറ്റി” എന്ന പ്രമേയത്തിൽ ഷാർജ രാജ്യാന്തര ഉച്ചകോടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »