ഐഎസ്എല്‍ രണ്ടാം പാദ സെമി ഫൈനലില്‍ ജംഷഡ്പുര്‍ എഫ്‌സിയെ സമനിലയി ല്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദ ത്തില്‍ 1-0ത്തിന് വിജയം സ്വന്തമാക്കി രണ്ടാം പാദം കളിച്ച ബ്ലാസ്റ്റേഴ്‌സ് 1-1ന് സമനില പിടിച്ച് ഇരു പാദങ്ങളിലുമായി 2-1ന്റെ അഗ്രഗേറ്റിലാണ് കലാശപ്പോരിനെത്തുന്നത്
മഡ്ഗാവ്: ജംഷഡ്പൂരിന്റെ അടങ്ങാത്ത ഗോള്‍മോഹത്തെ അവിശ്വനീയമായ സേവുകളിലൂടെ രക്ഷപ്പെ ടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിലേ ക്ക്. ആദ്യ പാദത്തില്‍ 1-0ത്തിന് വിജയം സ്വന്തമാക്കി രണ്ടാം പാദം കളിച്ച ബ്ലാസ്റ്റേഴ്‌സ് 1-1ന് സമനില പിടിച്ച് ഇരു പാദങ്ങളിലുമായി 2-1ന്റെ അഗ്ര ഗേറ്റിലാണ് കലാശപ്പോരി നെത്തുന്നത്.
ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്‍ ഫൈനലിലെത്തുന്നത്. 2016 ലാണ് അവസാ നമായി ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. രണ്ടാം പാദ സെമിയില്‍ 18-ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്ന് ലൂണ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേ ഴ്സിനായി വല ചലിപ്പിച്ചപ്പോള്‍ പ്രണോയ് ഹല്‍ദര്‍ ജംഷഡ്പുരിനായി ലക്ഷ്യം കണ്ടു. എടികെ മോഹന്‍ ബ?ഗാന്‍- ഹൈദരാബാദ് എഫ്‌സി പോരാട്ടത്തിലെ വിജയികളാകും ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനലിലെ എ തിരാളികള്‍.
കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ ജംഷഡ്പുരിന്റെ പ്രതിരോ ധപ്പിഴവുകള്‍ മുതലെത്തു. തുടക്കം മുതല്‍ കടുത്ത ആക്രമണമാണ് ടീം പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സി നായി 18ാം മിനിറ്റിലാണ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്ന് ആല്‍വാ രോ വാസ്‌ക്വസ് ഫ്ളിക് ചെയ്ത് നല്‍കിയ പന്തില്‍ ലൂണ സ്വതസിദ്ധമായ ശൈലിയില്‍ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് പ്ലേസ് ചെയ്തു. ജംഷഡ്പുരിന്റെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ ആ ഷോട്ടിന് മുന്നില്‍ ഗോള്‍കീപ്പര്‍ ടിപി രഹ്നേഷിനും ഒന്നും ചെയ്യാനായില്ല.
ജംഷഡ്പൂര്‍ ബോക്സിന് മുന്നിലെ കൂട്ടപൊരിച്ചിലിനൊടുവില്‍ ഡയസിന്റെ കാലില്‍ പന്ത് ലഭിച്ചെങ്കിലും. പക്ഷേ അവിടെ ഓഫ്സൈഡ് ഭൂതം ബ്ലാസ്റ്റേര്‍സിന് വിനയാകുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പ കുതിയില്‍ കോര്‍ണര്‍ കിക്കിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിന് മുന്നിലെ കൂട്ടപ്പൊരിച്ചല്‍ ജംഷ്ഡ്പൂ രിന്റെ പ്രണോയ് ഹാല്‍ദര്‍ മുത ലെടുത്ത് ഗോളാക്കി മാറ്റിയെങ്കിലും ആദ്യ പാദത്തിലെ 1-0 ത്തിന്റെ വിജ യത്തിന്റെ ബലത്തില്‍ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.