കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും, മലമ്പുഴ എം.എല്‍.എയുമായ എ. പ്രഭാകരന്റെയും, സിപിഎം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെ ക്രട്ടറിമാരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ്. പണം നല്‍കിയ രേഖകള്‍ സഹിതം മല മ്പുഴ എംഎല്‍എ പ്രഭാകരന്‍ പൊലീസില്‍ പരാതി നല്‍കി
പാലക്കാട്: കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും, മലമ്പുഴ എം എല്‍എയുമായ എ. പ്രഭാകരന്റെയും, സിപിഎം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ്. പണം നല്‍കിയ രേഖകള്‍ സഹിതം മലമ്പുഴ എംഎല്‍എ പ്രഭാകരന്‍ പൊ ലീസില്‍ പരാ തി നല്‍കി.
കണ്ണൂര്‍ സ്വദേശി സിദ്ദിഖ്, പാലക്കാട് ധോണി സ്വദേശി വിജയകുമാര്‍ എന്നിവരാണ് തട്ടിപ്പിന് പിന്നി ലെന്ന് ആരോപിച്ചാണ് എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്.കേരള ബാങ്കില്‍ 2400 ലധികം ഒ ഴിവുണ്ട്. പിഎസ്‌സി വഴിയാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ കേരള ബാങ്ക് ഡയറക്ടറും മലമ്പു ഴ എംഎല്‍എയുമായ എ.പ്രഭാകരന്‍, സിപിഎം കണ്ണൂര്‍,പാലക്കാട് ജില്ലാ സെക്രട്ടറിമാരുടെയും അ റിവോടെ നിയമനം നടത്തുന്നു എന്നാണ് ആവശ്യക്കാരെ വിശ്വസിപ്പിക്കുന്നത്. ഏഴു ലക്ഷം രൂപയാ ണ് സംഘം ആവശ്യപ്പെടുന്നത്.
എന്നാല്‍ തട്ടിപ്പില്‍ യാതൊരു പങ്കുമില്ലെന്നാണ് ആരോപണ വിധേയനായ വിജയകുമാര്‍ പറയുന്ന ത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് വിജയകുമാര്‍ തന്റെ കൈയില്‍ നിന്നും വാങ്ങിയ പണ ത്തിലെ 75 000 രൂപയാണ് തിരികെ നല്‍കിയതെന്നാണ് സിദ്ദീഖിന്റെ വാദം. സംഭവത്തില്‍ വിശദമാ യ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെ ട്ടാണ് മലമ്പുഴ പൊലീസില്‍ പരാതി നല്‍കിയിരി ക്കുന്നത്. പരാതിയുടെ അ ടിസ്ഥാനത്തില്‍ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.












