അടുത്ത മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ സന്ധ്യയ്ക്ക് അനുകൂലമായ തീരുമാനമെടു ത്താല്‍ അത് ചരിത്രമാകും. ഡിജിപി പദവിയി ലേക്ക് പരിഗണിക്കുന്ന മൂന്നു പേരുടെ പട്ടികയാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ മുമ്പിലുള്ളത്
തിരുവനന്തപുരം : കേരള പൊലീസിന്റെ തലപ്പത്തേക്ക് ബി സന്ധ്യ എത്തുമോ ?. ആ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ സന്ധ്യയ്ക്ക് അനുകൂലമായ തീരുമാനമെടുത്താല്‍ അത് ചരിത്രമാകും. ഡിജിപി പദവിയിലേക്ക് പരിഗ ണിക്കുന്ന മൂന്നു പേരുടെ പട്ടികയാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ മുമ്പിലുള്ളത്.
യുപിഎസ്സി സമിതി കൈമാറിയ പട്ടികയില്‍ നിലവില്‍ ഫയര്‍ഫോഴ്സ് മേധാവിയായ സന്ധ്യയ്ക്ക പുറ മേ, വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മിഷണര്‍ എഡിജിപി അനില്‍ കാ ന്ത് എന്നിവര്‍ കൂടിയുണ്ട്. ഈ മാസം മുപ്പതിനാണ് ഡിജിപി ലോക്നാഥ് ബെഹ്റ വിരമിക്കുന്നത്. അ ന്നേദിവസം തന്നെയാണ് മന്ത്രിസഭാ യോഗം.
സംസ്ഥാനത്ത് ഇതുവരെ ക്രമസമാധാന ചുമതലയുള്ള ഡിജിപി പദവിയിലേക്ക് ഒരു വനിതാ ഉദ്യോ ഗസ്ഥ എത്തിയിട്ടില്ല. ആര്‍ ശ്രീലേഖ ഡിജിപി ആയിരുന്നെങ്കിലും അഗ്‌നിശമന സേനയുടെ മേധാ വിയായിരുന്നു. സ്ത്രീ സുരക്ഷയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ സന്ധ്യയ് ക്ക് അനുകൂലമായി സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ അത്ഭുതപ്പെടാനില്ല.
എന്നാല്‍ അനില്‍കാന്തിനാണ് ഡിജിപി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സുദേശ് കുമാറിന്, മകള്‍ പൊലീസുകാരനെ മര്‍ദിച്ചതും ക്യാമ്പ് ഫോളോവര്‍ മാരെ ദാസ്യപ്പണിയെടുപ്പിച്ചതും തിരിച്ചടിയാകും. പൊലീസ് സംഘടനകള്‍ക്കും സുദേശ് പ്രിയങ്കര നല്ല.












