പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകള്‍ ഉഷാ മോഹന്‍ ദാസിനെ തെര ഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന വിമത യോഗത്തിലാണ് തീരുമാനം
കൊച്ചി: കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ആര്‍ ബാലകൃഷ്ണ പിള്ളയു ടെ മകള്‍ ഉഷാ മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. കൊച്ചിയി ല്‍ ചേര്‍ന്ന വിമത യോഗത്തിലാണ് തീരു മാനം. പാര്‍ട്ടിയില്‍ ഏകാധിപതിയായാണ് ഗണേഷ് പ്രവര്‍ത്തിക്കുന്നതെന്ന് ഉഷ മോഹന്‍ദാസ് കുറ്റപ്പെടു ത്തി. സംസ്ഥാന സമിതിയിലെ ബഹുഭൂരിപക്ഷം പേരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് യോഗം അവ കാശപ്പെട്ടു. യോഗ തീരുമാനങ്ങള്‍ എല്‍ഡിഎഫിനെയും അറിയിക്കും.
ചെയര്‍മാനായിരുന്ന ആര്‍ ബാലകൃഷ്ണ പിള്ളയുടെ വേര്‍പാടിനു ശേഷം കേരള കോണ്‍ഗ്രസ് ബിയില്‍ തര്‍ ക്കം പുകഞ്ഞുതുടങ്ങിയിരുന്നു. പിള്ള അന്തരിച്ചപ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ പദവി താത്കാലികമായി മക ന്‍ ഗണേഷ്‌കുമാറിന് കൈമാറിയെങ്കിലും അദ്ദേഹം പാര്‍ട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും ത യാറാകുന്നില്ലെന്ന് മകള്‍ ഉഷ ആക്ഷേപമുയര്‍ത്തിയിരുന്നു.
പാര്‍ട്ടി ഭരണഘടനയനുസരിച്ചല്ല ഗണേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നത്. സ്വയം ചെയര്‍മാനായി അവരോധി ക്കുകയാണ് ഗണേഷ് കുമാര്‍ ചെയ്തത്. ഗണേഷ് കുമാറിനെയും ഇന്നത്തെ യോഗം അറിയിച്ചിരുന്നു. പാര്‍ ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തതായും 114 അംഗങ്ങളില്‍ 88 പേരുടെ പിന്തുണയുണ്ടെന്നും എം വി മാണി പറഞ്ഞു.
ആദ്യം മന്ത്രിസ്ഥാനം നഷ്ടമായി, ഇപ്പോള്‍ പാര്‍ട്ടി പിളര്‍ന്നു
കേരള കോണ്‍ഗ്രസ് ബിയുടെ സ്ഥാപക ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണണപിള്ളയുടെ മരണശേ ഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തര്‍ക്കം മന്ത്രിസഭ രൂപീകര ണ ചര്‍ച്ചയില്‍ ഗണേഷിന് തിരിച്ചടിയായിരുന്നു.മരണശേഷം അദ്ദേഹത്തിന്റെ വില്‍പത്രം സം ബന്ധിച്ച തര്‍ക്കമുണ്ടായപ്പോള്‍ പൊതു രംഗത്തേക്ക് ഉഷയെത്തുമെന്ന സൂചനകളുയര്‍ന്നിരു ന്നു.
എന്നാല്‍ മരണ ശേഷം ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള വിപുലമായ യോഗം ചേരാന്‍ സാ ധിച്ചിരുന്നില്ല. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേഷ് ഗൗ നിക്കുന്നില്ലെന്നായിരുന്നു പരാതി. ഈ സാഹചര്യത്തിലാണ് വിമത വിഭാഗം സ്വന്തം നിലയ്ക്ക് യോ ഗം വിളിച്ചത്.