പാര്‍ട്ടി ചര്‍ച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നും അതില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന നിലപാടിലാണു ള്ളതെന്നും സിപിഐ
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എമ്മിനെതിരായ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടി ലെ പരാമര്‍ശങ്ങളിലുറച്ച് സിപിഐ. പാര്‍ട്ടി ചര്‍ച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോര്‍ട്ടില്‍ ഉള്‍ പ്പെടുത്തിയതെന്നും അതില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന നിലപാടിലാണുള്ളതെന്നും സി പിഐ അറിയിച്ചു.
കേരള കോണ്‍ഗ്രസിനെ വിമര്‍ശിച്ചുള്ള സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടി നെതിരെ എല്‍ഡിഎഫിന് പരാതി നല്‍കാന്‍ കേര ള കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നു. എ തിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ കേരള കോണ്‍ഗ്രസിനോട് പെരുമാറു ന്ന തെന്നും സിപിഐ റിപ്പോര്‍ട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയെന്നും കേരള കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
ജോസ് കെ മാണിയെയും കേരള കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്ന തരത്തിലുള്ള അവലോ കന റിപ്പോര്‍ട്ടായിരുന്നു സിപിഐയുടേത്. ജോ സ് കെ മാണി ജനകീയനല്ലെന്നും പാലായില്‍ പരാ ജയപ്പെടാന്‍ കാരണം ഇതാണെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ അവലോകന റിപ്പോര്‍ട്ടിലു ണ്ടായിരുന്നു.












