ചെന്നിത്തലയുടെ പ്രതികരണത്തിന് മറിപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗ ത്തെത്തി. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എല്‍ഡിഎ ഫിന് ഒപ്പം ഉറച്ച് നില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു
തൃശൂര്‍: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചു വന്നാല്‍ സന്തോഷ മെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവര്‍ യുഡി എഫിന്റെ ഭാഗമായിരുന്നു അവര്‍ തിരിച്ചു വന്നാല്‍ സന്തോഷം. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്ത ല തൃശൂരില്‍ പറഞ്ഞു.
എന്നാല്‍ ചെന്നിത്തലയുടെ പ്രതികരണത്തിന് മറിപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എല്‍ഡിഎ ഫിന് ഒപ്പം ഉറച്ച് നില്‍ക്കുമെന്നും റോ ഷി അഗസ്റ്റിന്‍ പറഞ്ഞു.
‘യുഡിഎഫിലേക്ക് ക്ഷണിച്ചതില്‍ സന്തോഷം. തല്‍ക്കാലം എല്‍ഡിഎഫില്‍ തുടരാനാണ് തീരുമാനം. രാ വിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാ ഗം യുഡിഎഫില്‍ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണെന്ന് ഓര്‍മ്മിക്കണം’. ആ തീരുമാനം തെറ്റായി പ്പോയെന്ന് യുഡിഎഫ് മനസിലാക്കിയതില്‍ സന്തോഷമാണെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.











