പൊലീസിനെ കുറിച്ച് കേരളത്തിലെ മുതിര്‍ന്ന സിപിഐ നേതാക്കള്‍ക്ക് പോലും പരാതിയി ല്ലെന്ന് കാനം രാജേന്ദ്രന്‍.സിപിഐ ദേശിയ എക്‌സിക്യൂട്ടീവ് യോഗം ഡല്‍ഹിയില്‍ തുടങ്ങാ നിരിക്കവെയാണ് അദ്ദേഹം പ്രതികരണം
തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസില്‍ ആര്‍എസ്എസ് സംഘമുണ്ടെന്ന ആനി രാജയു ടെ വിമര്‍ശനത്തെ തള്ളി കാനം രാജേന്ദ്രന്‍. പൊ ലീസിനെ കുറിച്ച് കേരളത്തിലെ മുതിര്‍ന്ന സിപി ഐ നേതാക്കള്‍ക്ക് പോലും പരാതിയില്ല. സിപിഐ ദേശിയ എക്‌സിക്യൂട്ടീവ് യോഗം ഡല്‍ഹിയില്‍ തുടങ്ങാനിരിക്കവെയാണ് അദ്ദേഹം പ്രതികരിച്ചത്. ആനി രാജയുടെ വിമര്‍ശനം യോഗത്തില്‍ ചര്‍ ച്ചയായേക്കും. ആനി രാജക്കെത്തിരെ നടപടി ആവശ്യപ്പെട്ടേക്കും.
അതേസമയം കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന് വിമര്‍ശനമുയ ര്‍ത്തി സംസ്ഥാന സര്‍ക്കാരിനെയും ഇടതു മുന്ന ണിയെയും വെട്ടിലാക്കിയ സിപിഐ ദേശീയ നേ താവും മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജക്കെതിരെ പാര്‍ട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തെ സമീപിച്ചു.
പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ഇത് ദേശീയ തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കുന്നു. ഈ സാഹച ര്യത്തില്‍ പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവ ര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കണമെന്നായിരുന്നു ഡല്‍ഹിയില്‍ മാധ്യമങ്ങളോട് ആനിരാജ പ്രതികരിച്ചത്.
ആനിരാജയുടെ നടപടി സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ്. വിഷയത്തില്‍ വി ശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് സം സ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജനറല്‍ സെക്രട്ട റി ഡി രാജയ്ക്ക് പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പയ്യന്നൂരില്‍ സു നീഷ എന്ന യുവതി ആത്മഹത്യ ചെയ്യുകയും സാമൂഹിക വിരുദ്ധരില്‍ നിന്ന് രക്ഷ നേടാന്‍ കൊല്ലത്തെ വീട്ടമ്മ യും പ്രായപൂര്‍ത്തിയായ മകളും മ കനും ട്രെയിനില്‍ കയറി പുലര്‍ച്ചെ വരെ യാത്ര ചെയ്തതുമായ സംഭവങ്ങളെ തുടര്‍ന്നായിരുന്നു പൊലീസിനെതിരെ ആനി രാജയുടെ രൂക്ഷ വിമര്‍ശനം.