കേരളപ്പിറവി ദിനത്തിൽ തെരുവോരങ്ങളിൽ ഐക്യനിരയുമായി വനിതകൾ. ‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയർത്തിയാണ് രാവിലെ 10ന് തെരുവോരങ്ങളിൽ സ്ത്രീകൾ ഐക്യനിര സംഘടപ്പിച്ചത്. ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഐക്യനിര. സംസ്ഥാനത്തുടനീളം
അരലക്ഷം കേന്ദ്രങ്ങളിൽ പരിപാടി നടന്നു
മുഴുവൻ യൂണിറ്റ്, വില്ലേജ്, ഏരിയ, ജില്ലാ കേന്ദ്രങ്ങളിലും അഞ്ച് വീതം സ്ത്രീകളെ അണിനിരത്തി സാമൂഹ്യ അകലം പാലിച്ചായിരുന്നു ഐക്യനിര സംഘടിപ്പിച്ചത്.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, കേരള മഹിളാ സംഘം, മഹിളാ ജനതാ എസ്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്, ലോക്‌താന്ത്രിക് ജനത, മഹിളാ കോൺഗ്രസ് എസ്, ജനാധിപത്യ വനിതാ കോൺഗ്രസ്, നാഷണൽ വനിതാ ലീഗ്, കേരള വനിതാ കോൺഗ്രസ് ബി, കേരള മഹിളാ കോൺഗ്രസ് എം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഐക്യനിര സംഘടിപ്പിച്ചത്.











