നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതി വന്നാല്‍ സ്വാഭാവി കമായി പരിശോധന നടത്തും. അതിനെ വേട്ടയാടലായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തെ വിമര്‍ശിച്ച കിറ്റെക്സ് എംഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറാ യി വിജയന്‍. കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമാണ്. അ ങ്ങനെയല്ലെന്ന് പറയുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. നിയമങ്ങളും ചട്ടങ്ങളും പാലിക്കാ ന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതി വന്നാല്‍ സ്വാഭാവികമായി പരിശോധന നടത്തും. അതിനെ വേട്ടയാടലായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിക്ഷേപക- സംരഭക അനുകൂല സഹാചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വ്യവസായ സൗ ഹദ നടപടികളാണ് സര്‍ക്കാര്‍ എന്നും സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറ ഞ്ഞു. കാലഹരണപ്പെട്ടതും വസ്തുതകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേ രളം നിക്ഷേപാനുകൂലമല്ല എന്നത്. പറഞ്ഞു പഴകിയ ഈ വാദം ഇപ്പോഴും ഉയര്‍ത്തുന്നത് കേരള ത്തിനെതിരെയുള്ള വാദമാണ്. കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണത്.
ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേ രളം. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള നടപടി കളാണ് സ്വീകരിച്ചുപോന്നത്.നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോര്‍ നേടിയാണ് നമ്മുടെ സംസ്ഥാനം ഒന്നാമതെത്തിയ ത്. സൂചികയിലെ പ്രധാന പരിഗണ നാവിഷയമായ വ്യവസായ വികസനമാണ് ഈ നേട്ടം കൈവരി ക്കാന്‍ സഹായകമായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
”കിറ്റക്‌സിനെ വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്റെ താത്പര്യം കൊണ്ടായിരിക്കും. അവിടൊരു വ്യവസായം വരുന്നത് നല്ല കാര്യമായി അവര്‍ കാണുന്നുണ്ടാകും. എന്നാല്‍ ഇതുയര്‍ത്തുന്ന ഗൗരവമായ പ്രശ്‌നങ്ങളുണ്ട്. സംസ്ഥാനത്ത് ഒരുപാട് വസ്തുത കള്‍ക്ക് നിരക്കാത്ത വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നതാണ് അതിലൊന്ന്.
ഇത് പണ്ട് നമ്മുടെ സംസ്ഥാനത്ത് പറഞ്ഞുപരത്തിയ ഒന്നാണ്. ഇത് പൂര്‍ണമായും നാട് നിരാക രി ച്ചു. ഇപ്പോള്‍ ഇവിടെ വ്യവസായം നടത്തുന്നവര്‍ കേരളം ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സം സ്ഥാനമാണെന്ന അഭിപ്രായക്കാരാണ്. കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രസ്താവന സംസ്ഥാ നത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായേ കാണാനാവൂ.
വിജ്ഞാന സമ്പദ് ഘടനയിലേക്കുള്ള മാറ്റമാണ് നാം സ്വീകരിച്ചുപോകുന്നത്. നീതി ആയോഗ് ഈ മാസം പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോറാണ്. വ്യവസായ വികസനമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. നീതി ആയോഗി ന്റെ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ കേരളത്തിന് നേട്ടമുണ്ട്.
ഇതൊന്നും ആര്‍ക്കും മറച്ചുവെക്കാനാവില്ല. ഇതൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കണ ക്കാക്കുന്നതാണ്. 2018 ലെ നിക്ഷേപ സാധ്യതാ സൂചികയില്‍ കേരളം നാലാമതായിരുന്നു. ഭൂമി, തൊ ഴില്‍ രാഷ്ട്രീയ സ്ഥിരത എന്നിവ പരിഗണിച്ചായിരുന്നു ഇത്. ഈ സര്‍ക്കാര്‍ അധികാരത്തി ലെത്തിയ ശേഷം 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപ സൗഹൃദ നടപടികള്‍ സ്വീകരിച്ചു. തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ സമിതി രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചു. വ്യവസായ സ്ഥാപ ന ങ്ങള്‍ക്കായി പരാതി രഹിത സംവിധാനമെന്ന നിലയ്ക്ക് സോഫ്റ്റുവെയര്‍ അടി സ്ഥാനമായ സംവിധാ നമൊരുക്കും. സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളില്‍ അതിവേഗ അനുമതിക്കായി ഏകജാലക ബോര്‍ഡ് രൂപീകരിക്കു ന്നു.
എംഎസ്എംഇ പദ്ധതികള്‍ക്കായി 1400 കോടിയുടെ പദ്ധതിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്. ഇതിലെല്ലാം നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യവസായ നിക്ഷേപത്തിന് ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും മാറ്റി.
നിക്ഷേപത്തിനുള്ള ലൈസന്‍സും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കെ-സ്വിഫ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ഉണ്ടാക്കി. 30 ഓളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത സൗകര്യമൊരുക്കി. 30 ദിവസത്തിനുള്ളില്‍ അനുമതി കിട്ടിയില്ലെങ്കില്‍ കല്‍പ്പിത അനുമ തിയായി കണക്കാക്കും.
ഒരു സാക്ഷ്യപത്രം കൊടുത്ത് ഇന്ന് കേരളത്തില്‍ ഒരു വ്യവസായം തുടങ്ങാം. മൂന്ന് വര്‍ഷം കഴിഞ്ഞ് ആറ് മാസത്തിനകം ലൈസന്‍സ് നേടിയാല്‍ മതി. ഇത്തരമൊരു സ്ഥിതി നിലവിലുള്ള സംസ്ഥാന മാണ് കേരളം. 700946 ചെറുകിട സംരംഭങ്ങള്‍ കേരളത്തില്‍ 2016 ന് ശേഷം തുടങ്ങി.ആറായിരം കോടിയുടെ നിക്ഷേപമെത്തി.
നൂറ് കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഒരാഴ്ചക്കകം അംഗീകാരം നല്‍കും. എംഎസ്എംഇ വ്യവ സായം ആരംഭിക്കുന്നതിന് നടപടി വേഗത്തിലാക്കാന്‍ നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ തുടങ്ങി. സംരംഭങ്ങള്‍ക്ക് സംശയം തീര്‍ക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍, ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയുണ്ട്.
ലൈസന്‍സ് പുതുക്കാന്‍ ഓട്ടോ റിന്യൂവല്‍ സൗകര്യം, അസന്റ് നിക്ഷേപ സംരംഭം തുടങ്ങിയവ സം സ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ സ്വീ കരിച്ച സംരംഭങ്ങളാണ്. ഈസ് ഓഫ് ഡൂയിങില്‍ കേര ളത്തെ പത്താം സ്ഥാനത്തേക്ക് കേരളത്തെ എത്തിക്കാനാണ് ശ്രമം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തി ക്കാണിക്കുന്നത് നാടിന്റെ മുന്നോട്ട് പോക്കിനെ തടയാനുള്ള ശ്രമമാണ്. പരാതി വന്നാല്‍ സ്വാഭാവി കമായ പരിശോധനയുണ്ടാകും. അത് വേട്ടയാടലല്ല. ഒരു കാര്യം വ്യക്തമാണ്. ആരെയും വേട്ട യാടാ ന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല. പല വ്യവസായികളും അത് പരസ്യമായി സമ്മതിക്കുന്നതാണ്. കേരളത്തി ന്റെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ നല്ല രീതിയി ല്‍ മുന്നോട്ട് പോകും” – മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.