ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയതെ ന്നും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടിപിആര്‍ കുറച്ചുകൊ ണ്ടു വരാന്‍ ശ്രമം തുടരുകയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു
ന്യൂഡല്‍ഹി : കേരളത്തില്‍ ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് പെരുന്നാള്‍ ഇളവുകള്‍ സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ മറുപടി സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറി യിച്ചു. ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയതെന്നും കോവി ഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടിപിആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരു കയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചത്.
പെരുന്നാളിന് മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളി പികെഡി നമ്പ്യാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ ഇന്നു തന്നെ വിശദീകരണം നല്‍കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരി നോട് നിര്‍ദേശിച്ചു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് കോടതിയില്‍ ചൂ ണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ തന്നെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ചില മേഖലകലകളില്‍ കൂടി കടകള്‍ തുറക്കാന്‍ അനുവദിച്ചു എന്നെ ഉള്ളു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ലോക്ഡോണ്‍ ഇളവുകള്‍ കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.











