കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട്. അതിര്‍ത്തിയില്‍ പോലീസ് പരിശോധനയും കര്‍ശനമാക്കി.
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്ത പു രം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട്. അതിര്‍ത്തിയില്‍ പോലീസ് പരിശോധനയും കര്‍ശനമാക്കി.
കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ഇ-പാസ് വാങ്ങാന്‍. അതിര്‍ത്തിയില്‍ എത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാനും തമിഴ്നാട് തീരുമാനിച്ചു. പരിശോധന ഫലം ലഭിക്കുന്നവത് വരെ കാത്തുനില്‍ക്കേണ്ട. പരിശോധന ഫലം ഫോണിലേക്ക് അയയ്ക്കും . കഴിഞ്ഞ കോവിഡ് വ്യാപന സമയത്തും തമിഴ്‌നാട് തിരുവനന്ത പുരത്തേക്കുള്ള റോഡുകള്‍ അടച്ചിരുന്നു.
തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയിലെ 12 ഓളം ഇട റോഡുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ ബാരിക്കേഡ് വച്ച് അടച്ചത്. കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്.