ഏഷ്യയിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാതാക്കായ ബീറ്റാ ഗ്രൂപ്പ് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗിനിയ ബിസാവുവില്‍ കശുവണ്ടി വ്യവസായ യൂണിറ്റ് തുടങ്ങും. ഇതിനായി ബീറ്റാ ഗ്രൂപ്പും ഗിനിയ ബിസാവു സര്‍ക്കാരും ധാരണാപത്രം ഒപ്പിട്ടു
കൊച്ചി: ഏഷ്യയിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാതാക്കായ ബീറ്റാ ഗ്രൂപ്പ് പശ്ചിമ ആഫ്രിക്കന്‍ രാജ്യ മായ ഗിനിയ ബിസാവുവില്‍ കശുവണ്ടി വ്യവസായ യൂണിറ്റ് തുടങ്ങും. ഇതിനായി ബീറ്റാ ഗ്രൂപ്പും ഗി നിയ ബിസാവു സര്‍ക്കാരും ധാരണാപത്രം ഒപ്പിട്ടു. ബീറ്റ വെസ്റ്റ് ആഫ്രിക്ക ഹോള്‍ഡിംഗ് കമ്പനി ചെ യര്‍മാനും ബീറ്റ ഡയറക്റ്ററുമായ രമേഷ് കുമാര്‍ കെ പിയും സാമ്പത്തിക- ആസൂത്രണ മന്ത്രി ജോസ് കാര്‍ലോസ് വരേല കസിമിറോയും ധാരണാ പത്രം കൈമാറി. ടൂറിസം മന്ത്രി ഫെര്‍നാണ്ടോ വാസ്, ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജെ.രാജ്മോഹന്‍ പിള്ള, ഡയറക്റ്റര്‍മാരായ രാജ്നാരായണന്‍ ആര്‍. പിള്ള,സച്ചിദാനന്ദന്‍ പി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അടുത്ത അഞ്ചുവര്‍ഷം കശുവണ്ടി സംഭരണത്തിനും സംസ്‌കരണത്തിനും കയറ്റുമതിക്കുമായി 100 ദശലക്ഷം യു.എസ് ഡോളര്‍ ബീറ്റ ഗ്രൂപ്പ് നിക്ഷേപിക്കും. അമേരിക്ക- ചൈന മാര്‍ക്കറ്റുകള്‍ ലക്ഷ്യ മിട്ടാണ് പദ്ധതിയെന്ന് ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജെ. രാജ്മോഹന്‍ പിള്ള പറഞ്ഞു. പശ്ചിമ ആ ഫ്രിക്കന്‍ രാജ്യങ്ങളില്‍ കശുവണ്ടി ഉത്പാദനത്തില്‍ രണ്ടാം സ്ഥാനമാണ് ഗിനിയ ബിസാവുവിന്. ലോകത്ത് അഞ്ചാം സ്ഥാനവും. സംസ്‌കരിക്കാനാവുമെന്ന് രാജ്മോഹന്‍ പിള്ള പറഞ്ഞു.