കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിന്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 1,84,070 ഡോസ് വാക്സിനാണ് പുതുതായി അനുവദിച്ചത്. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്സിന്‍ ഡോസ് 78,97,790 ആയി.
ന്യൂഡല്‍ഹി: കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിന്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 1,84,070 ഡോസ് വാക്സിനാണ് പുതുതായി അനുവദിച്ചത്. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്സിന്‍ ഡോസ് 78,97,790 ആയി. വാക്സിന്‍ വിതരണം ആരംഭിച്ചത് മുതല്‍ ഇതുവരെ സംസ്ഥാന ങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 17.49 കോടി വാക്സിന്‍ വിതരണം ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിലെ വാക്സിന്‍ ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ അറിയിക്കണ മെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനിയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 84 ലക്ഷം ഡോസ് വാക്സിനുണ്ടെ ന്നാ ണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇതിനുപുറമെ 53 ലക്ഷം ഡോസ് വാക്സിന്‍ മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ – കുടുംബ ക്ഷേമ വകുപ്പ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.











