കേരളം വില കൊടുത്തു വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്സിനാണ് ഇന്ന് കൊച്ചിയില്‍ എത്തിയത്. സെറം ഇന്‍സ്‌ററിറ്റിയൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്‌സിനാണ് ഇത്
കൊച്ചി : കേരളം വില കൊടുത്തു വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ സംസ്ഥാ നത്തെത്തി. സെറം ഇന്‍സ്‌ററിറ്റിയൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്‌സിനാണ് ഇത്. ഉച്ചക്ക് 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്സിന്‍ എത്തിയത്. തുടര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാഹനത്തില്‍ മഞ്ഞുമ്മലിലെ കെ.എം.സി.എല്‍ വെയര്‍ഹൗസിലേക്ക് മാറ്റി. പിന്നീട് മറ്റ് ജില്ലകളിലേക്കു നല്‍കും.
18- 45 പ്രായമുളളവരില്‍ ഗുരുതര രോഗം ഉള്ളവര്‍ക്കും പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകു ന്ന വിഭാഗങ്ങള്‍ക്കുമാണ് ഈ വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന. ഏതാനും സ്വകാര്യ ആശുപ ത്രികളില്‍ വാക്‌സിന്‍ വിതരണം തുടങ്ങി. 1250 രൂപയാണ് ഈടാക്കുന്നത്.
18- 45 പ്രായമുളളവരില്‍ നിലവില്‍ കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇവര്‍ക്ക് കോവിഡ് ബാധി ക്കുന്നത് കൂടുതല്‍ അപകടകരമാകാന്‍ സാധ്യതയുള്ളതിനാലാണിത്. സമൂഹവുമായി അടുത്തിട പഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജ ന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. മേഖലയും വിതരണത്തിന് തയ്യാറെടുക്കുന്നു.
ഇതുവരെ 74 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. ആദ്യ ഘട്ടത്തി ലുള്ളവര്‍ക്കും രണ്ടാം ഘട്ടത്തിലുള്ളവര്‍ ക്കും ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഡോ സ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് നല്‍കേണ്ടതുണ്ട്. 18-45 പ്രായപരിധിയിലുള്ള വരില്‍ വാക്സി നെടു ക്കാത്ത നിരവധി പേരുണ്ട്.
കേന്ദ്രത്തിന്റെ വിഹിതമായി ലഭിക്കുന്ന വാക്സിന്‍ ഈ വിഭാഗങ്ങള്‍ക്കാണ് ഇപ്പോള്‍ നല്‍കി വരുന്നത്. സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങുന്ന വാക്സിന്‍ കൂടി എത്തുന്നതോടെ മറ്റു വിഭാഗങ്ങള്‍ക്കും വാക്സിന്‍ നല്‍കുന്നത് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.