കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാന്‍ കൊ ള്ളാത്ത നാട്, യുവാക്കള്‍ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ കാണാതെ പോകുന്നില്ല. യുവാക്കള്‍ ഈ വ്യാജ പ്രചാരണം തിരിച്ചറിയ ണമെന്നും മുഖ്യമന്ത്രി പറഞ്ഞു
കൊച്ചി : ഉന്നതവിദ്യാഭ്യാസ മേഖലയെ മികച്ചതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍. കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. വ്യാജ പ്രചരണങ്ങളെ തള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീ വിക്കാന്‍ കൊള്ളാത്ത നാട്, യുവാക്കള്‍ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സര്‍ക്കാ ര്‍ കാണാതെ പോകുന്നില്ല. യുവാക്കള്‍ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ ഇവിടുന്ന് വിദ്യാര്‍ഥികള്‍ പുറത്ത്‌പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാന്‍ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണല്‍ കോഴ്സുകാര്‍ക്കും ഒരുക്കും.
തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് കര്‍മ്മചാരി പദ്ധതി നടപ്പിലാക്കും. പഠനത്തോടൊ പ്പം തൊഴില്‍ എന്നതാണ് കര്‍മ്മചാരി പദ്ധതിയുടെ മുദ്രാവാക്യം. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി കോ ര്‍പ്പറേഷന്‍ പരിധിയിലാണ് കര്‍മ്മചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജു കള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയുടെ പട്ടിക ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും – മുഖ്യമന്ത്രി പറഞ്ഞു.












