കോവിഡ് വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഒഡീഷ സംസ്ഥാന മുഖ്യമന്ത്രിമാരുമായാണ് പ്രധാന മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി കോവിഡ് സ്ഥി തി വിലയിരുത്തിയത്
ന്യൂഡല്‍ഹി : ചില സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതി നിയന്ത്രിക്കാന്‍ കഴി ഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും പ്രധാനമ ന്ത്രി മുന്നറിയിപ്പ് നല്‍കി. മൂന്നാം തരംഗത്തിന്റെ ഭീഷണി കൂടുന്നു. വൈറസിന്റെ തുടര്‍ ജനിതക മാറ്റത്തിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം അടക്കമുള്ള മുഖ്യമന്ത്രിമാരുമാ യുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്.
രാജ്യത്തെ 80 ശതമാനം രോഗികളും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്ര യിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടി ല്ല. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. വൈറസിന്റെ തുടര്‍ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കോവിഡ് മാ ന ദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ആഘോഷങ്ങള്‍ നടത്താന്‍ സമയമായിട്ടില്ല. വാക്‌സിനേഷ ന്റെയും, രോഗ നിര്‍ണ്ണയ പരിശോധനയുടെ യും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഒഡീഷ സംസ്ഥാന മുഖ്യമന്ത്രിമാരുമായാണ് പ്രധാന മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി കോവിഡ് സ്ഥി തി വിലയിരുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ സംബന്ധിച്ചു.












