കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള എംപി ക്വാട്ട അടക്കം പ്രത്യേക ക്വാട്ട കള്‍ റദ്ദാക്കി. എംപി മാരുടെ മക്കള്‍, പേരക്കുട്ടികള്‍ എന്നീ ക്വാട്ടകളും ഒഴിവാക്കി. ഇനി ജനറല്‍ ക്വാട്ടയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടയും മാത്രമാണ് ഉണ്ടാകുക.
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള എംപി ക്വാട്ട അടക്കം പ്രത്യേക ക്വാട്ടകള്‍ റദ്ദാക്കി. എംപിമാരുടെ മക്കള്‍, പേരക്കുട്ടികള്‍ എന്നീ ക്വാട്ടകളും ഒഴിവാക്കി. ഇനി ജനറല്‍ ക്വാട്ടയുടെ സര്‍ ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടയും മാത്രമാണ് ഉണ്ടാകുക.
ഓരോ എംപിമാര്‍ക്കും പത്ത് സീറ്റ് വീതമായിരുന്നു പ്രവേശനത്തിന് അനുവദിച്ചിരുന്നത്. കേന്ദ്രീയ വിദ്യാ ലയ സംഘടന്റെയാണ് തീരുമാനം. നേരത്തേ എംപി ക്വോട്ട തുടരണോ വേണ്ടയോ എന്ന വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പെട്ടെന്നായിരുന്നു പുതിയ തീരുമാനം. കേ ന്ദ്രീയ വിദ്യാലയ സംഘടന്റെ വിവിധ വിദ്യാലയങ്ങളിലേക്ക് നല്‍കിയ നിര്‍ദേശത്തിലാണ് എംപിമാര്‍ക്കു ള്ള ക്വോട്ട ഉള്‍പ്പെടെ സ്‌പെഷ്യല്‍ ക്വോട്ടകളെല്ലാം റദ്ദാക്കാനുള്ള തീരുമാനം ഉള്ളത്.
കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിനുള്ള സമയം അവസാനിച്ച ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപ ടി. 1975ല്‍ ആരംഭിച്ച എംപി ക്വോട്ട സംവിധാനം ഇടയ്ക്ക് പലകാലങ്ങളില്‍ താല്‍ക്കാലികമായി നിര്‍ത്തലാ ക്കിയിരുന്നു. എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ക്ക് ക്വോട്ട അനുവദിച്ച് പുനരാരംഭിക്കുകയാ യിരുന്നു. ഇപ്പോ ഴത്തെ എംപി ക്വോട്ട അപര്യാ പ്തമാണെന്ന് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പാര്‍ല മെന്റ് ചര്‍ച്ചകളിന്മേല്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് ലോക്‌സഭാ സ്പീക്കര്‍ അറിയിച്ചിരുന്നുവെങ്കിലും പെട്ടെന്നായിരുന്നു പുതിയ തീരുമാനം.